വാസ്തു ശാസ്ത്രത്തിൽ, വീടിന്റെ പ്രധാന വാതിൽ മുതൽ ഡ്രോയിംഗ് റൂം, ഡ്രസ്സിംഗ് റൂം, ബാൽക്കണി, മറ്റ് മുറികൾ എന്നിങ്ങനെ എല്ലാ കോണുകൾക്കും നിയമങ്ങളുണ്ട്. അവയ്‌ക്കൊപ്പം വീട്ടിൽ പോസിറ്റീവ് എനർജി പകരാനുള്ള വഴികളും വിശദീകരിക്കുന്നു. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. കുടുംബം അഭിവൃദ്ധി പ്രാപിക്കും. അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി, ബന്ധങ്ങൾ എന്നിവ മികച്ചതായിരിക്കും. നിങ്ങൾക്കും സമ്പന്നനും സന്തോഷവാനും ആകണമെങ്കിൽ, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ  ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ പ്രധാന വാതിലിന്റെ വാസ്തു


വീടിന്റെ പ്രധാന വാതിലിന് വാസ്തു ശാസ്ത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. സമ്പത്തിന്റെയും പോസിറ്റീവ് എനർജിയുടെയും ദേവതയായ ലക്ഷ്മി ദേവി ഇവിടെ നിന്നാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം. വീടിന്റെ പ്രധാന കവാടവുമായി ബന്ധപ്പെട്ട് വാസ്തു നിയമങ്ങൾ പാലിക്കുന്നത് വളരെ ഗുണം ചെയ്യും. ഹിന്ദുമതത്തിൽ, തുളസി ചെടി വളരെ പവിത്രവും ആദരണീയവുമായി കണക്കാക്കപ്പെടുന്നു. തുളസി ചെടിയിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തുളസി ചെടി ഉള്ള ഏത് വീട്ടിൽ നിത്യവും പൂജിക്കപ്പെടുന്നുവോ അവിടെ ലക്ഷ്മി മാതാവ് സദാ വസിക്കും. 


ALSO READ: ജാതകത്തിൽ ശനി ദോഷ സ്ഥാനത്തോ..? ഈ പ്രതിവിധികൾ ചെയ്യൂ


ഇതുകൂടാതെ, വീട്ടിൽ സാമ്പത്തിക പ്രശ്നമോ വഴക്കുകളോ ഉണ്ടെങ്കിൽ, വീടിന്റെ പ്രധാന കവാടത്തിൽ ഉണക്കിയ തുളസി വേര് കെട്ടുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വീട്ടിലേക്ക് പണം വന്നു ചേരും. മാത്രമല്ല, വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. കൂടാതെ, നെഗറ്റീവ് എനർജി വീടിനുള്ളിൽ പ്രവേശിക്കുന്നില്ല. ഇതിനായി തുളസി വേര് ഗംഗാജലം കൊണ്ട് കഴുകി ചുവന്ന തുണിയിൽ കുറച്ച് അരിക്കൊപ്പം കെട്ടി പ്രധാന വാതിലിനു പുറത്ത് തൂക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.