Shukra Rashi Parivartan: ശുക്രന്റെ രാശി മാറ്റം സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, ജീവിതം എന്നിവയിൽ വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരും. മെയ് 23 തിങ്കളാഴ്ച  ശുക്രൻ രാശി മാറും. മേട രാശിയിലെ ശുക്രന്റെ പ്രവേശനം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. മെയ് 23 മുതൽ ജൂൺ 18 വരെ ശുക്രൻ മേടം രാശിയിൽ തുടരും. ശുക്രസംക്രമണം ഏതൊക്കെ രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം


ഈ 5 രാശിക്കാർക്ക് ശുക്രന്റെ കൃപ ലഭിക്കും


മേടം (Aries): ശുക്രന്റെ മേടരാശിയിലേക്കുള്ള പ്രവേശനം  ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിൽ മുന്നേറാൻ അവസരം ലഭിക്കും. ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാം. ധനലാഭമുണ്ടാകും. പ്രണയ ജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ പ്രണയവും റൊമാൻസും വർദ്ധിക്കും.


മിഥുനം (Gemini): മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ധനലാഭമുണ്ടാകും. വരുമാനം വർധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പുതുതായി വിവാഹിതരായവർക്ക് നല്ല വാർത്തകൾ ലഭിക്കും.


Also Read: Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും!


ചിങ്ങം (Leo): ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ബഹുമാനം വർധിക്കും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. പുതിയ ജോലി ലഭിക്കും. തൊഴിലില്ലാത്തവർക്ക് തൊഴിൽ തേടിയുള്ള തിരച്ചിൽ അവസാനിച്ചേക്കാം. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ചിലരുടെ താമസസ്ഥലമോ ജോലിസ്ഥലമോ മാറിയേക്കാം.


മകരം (Capricorn): മേടരാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മകരം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരും. പ്രണയിക്കുന്നവർ വിവാഹിതരായേക്കാം. ദമ്പതികളുടെ ജീവിതത്തിലും സന്തോഷം ഉണ്ടാകും. വീട്-കാർ എന്നിവ വാങ്ങാൻ നല്ല സമയമാണ്. വരുമാനം വർധിച്ചേക്കാം.


Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..! 


കുംഭം: കുംഭം രാശിക്കാർക്ക് ശുക്രന്റെ മാറ്റം ശുഭകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. എല്ലാവരുമായും ആശയവിനിമയം നല്ലതായിരിക്കും. ഇവർ ആളുകളിൽ എളുപ്പത്തിൽ മതിപ്പുളവാക്കും. യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.