Shukra Gochar In Kumbh: ജ്യോതിഷത്തിൽ ഓരോ ഗ്രഹവും അതിന്റെ രാശിചക്രം നിശ്ചിത സമയത്ത് മാറും. പുതുവർഷത്തിൽ നിരവധി ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. സ്നേഹം-ധനം, ആഡംബരം എന്നുവേണ്ട എല്ലാ സുഖസൗകര്യങ്ങളും നൽകുന്ന ശുക്രൻ ജനുവരി 22 ന് തന്റെ മിത്രമായ  ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. ഈ സംക്രമണം ചില രാശിക്കാർക്ക് ദോഷം ചെയ്യും അതുപോലെ ചില രാശിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകും.  ശുക്രന്റെ സംക്രമണത്തോടെ സമ്പന്നരാകാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Margi 2023: ബുധൻ ധനു രാശിയിൽ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനപ്രഭാവം 


തുലാം (Libra): ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ രാശിക്കാരുടെ എട്ടാം ഭാവത്തിന്റെയും ലഗ്നത്തിന്റെയും അധിപനാണ് ശുക്രൻ. ശുക്രന്റെ സംക്രമം തുലാം രാശിക്കാർക്ക് ബിസിനസ്സിൽ മികച്ച ലാഭം നൽകും. പ്രണയ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ പ്രണയത്തിന് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും. സിനിമയുമായും കലയുമായും ബന്ധപ്പെട്ട സ്ത്രീകൾക്ക് ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. അതുപോലെ മാധ്യമ രംഗത്തുള്ളവർക്കും ഈ സമയത്ത് നല്ല ഒരു ജോലിയുടെ ഓഫർ ലഭിച്ചേക്കാം.


ഇടവം (Taurus):  ശുക്ര സംക്രമണത്തോടെ ഇടവ രാശിക്കാർ സമ്പന്നരാകും. ഈ രാശിയുടെ ലഗ്നത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപനാണ് ശുക്രൻ. ഈ സംക്രമ സമയത്ത് ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും, ബിസിനസ്സിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിലുള്ള സ്ത്രീകൾക്ക് പുതിയ ജോലി തുടങ്ങാനല്ല നല്ല സമയമാണ്. ഈ സമയം ഈ രാശിക്കാർക്ക് പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ടാകും. വീട്ടിൽ ചില മംഗളകർമ്മങ്ങൾ നടത്താൻ കഴിയും.


Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ


കുംഭം (Aquarius): ശുക്രന്റെ സംക്രമം കുംഭ രാശിയുടെ ലഗ്ന ഭാവത്തിൽ നടക്കും. ഇക്കാരണത്താൽ നിങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും സുഖസൗകര്യങ്ങൾ ലഭിക്കും. ആരുടെയെങ്കിലും  വിവാഹത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ അത് ഈ സമയം മാറും. നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് പങ്കാളിത്തത്തിലൂടെ ആരംഭിക്കുന്നത് നല്ലതായിരിക്കും. ഈ സമയം ഇവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.  കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന വിവാഹിതരായ ദമ്പതികൾക്ക് ഈ സമയം അനുയോജ്യമാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.