Shukra Uday: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തും ആഡംബരവും സ്നേഹവും സൗന്ദര്യവും ഐശ്വര്യവും നൽകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ശുക്രൻ നിങ്ങളുടെ ജാതകത്തിൽ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് ആഡംബരപൂർണ്ണമായ ജീവിതം നയിക്കാൻ കഴിയും. ഒക്ടോബർ 2 മുതൽ ശുക്രൻ  അസ്തമിച്ചിരുന്നു. അതിനാൽ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകൾ നിർത്തിവച്ചിരുന്നു.  ഒപ്പം അതിന്റെ ദോഷഫലം ചില രാശിക്കാരെ  ബാധിച്ചിരുന്നു.  ചില രാശിക്കാർക്കും അതിന്റെ ദോഷഫലം വന്നുകൊണ്ടിരുന്നു. ഇപ്പോഴിതാ നവംബർ 20 ന് ശുക്രൻ ഉദിച്ചിരിക്കുകയാണ്.  ഇതോടെ ചില രാശികകരുടെ സുവർണ നാളുകൾക്ക് തുടക്കമായി. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2022: ഡിസംബർ ആദ്യം മുതൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ബുധന്റെ കൃപയാൽ വൻ ധനലാഭം! 


ശുക്രന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തിളക്കും


ഇടവം (Taurus): ശുക്രന്റെ ഉദയം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. ഇവരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചന വരും. കരിയർ നല്ലതായിരിക്കും. ധനഗുണം ഉണ്ടാകും.  ഈ സമയം പങ്കാളിത്ത പ്രവർത്തനങ്ങൾ ഗുണം ചെയ്യും.


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ശുക്രന്റെ ഉദയം തുലാം രാശിക്കാർക്ക് വളരെ ഗുണം നൽകും.  വരുമാനം വർദ്ധിക്കുംതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിവാഹം നടക്കാം. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. പുതിയ വീട്-കാർ എന്നിവ വാങ്ങാൻ യോഗം. 


Also Read: Mahesh Babu Wig Secret: മഹേഷ് ബാബുവിന്റെ വിഗിന് പിന്നിലെ രഹസ്യം പുറത്ത്... 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രന്റെ ഉദയം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽ-വ്യാപാരത്തിൽ ലാഭമുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകാം. ബിസിനസ്സിൽ ലാഭം, പ്രത്യേകിച്ചും പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം പ്രയോജനം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. അവിവാഹിതർക്ക് വിവാഹത്തിന് സാധ്യത. 


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക