കണി ഒരുക്കി കണി കാണാൻ കാത്തിരിക്കുന്നവരാണ് മലയാളികൾ എല്ലാവരും. യഥാർത്ഥത്തിൽ എന്താണ് വിഷുക്കണിക്ക് പിന്നിൽ ഇതിൻറെ ഐതീഹ്യം എന്താണ്. ഇവയൊക്കെ പരിശോധിക്കാം. മേടം-1നാണ് വിഷുവെന്ന് എല്ലാവർക്കും അറിയാമല്ലോ, കാർഷിക സംസ്കാരവുമായി കൂടി ബന്ധപ്പെട്ടതാണ് വിഷു. വിഷുക്കണി കണ്ട് തുടങ്ങുന്ന വർഷം ഏറ്റവും ഐശ്വര്യ പൂർണമായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫല മൂലാദികൾ പുതു വസ്ത്രം എന്നിവ  കൊണ്ടാണ് അത് കൊണ്ട് തന്നെ സമ്പദ് സമൃദി കൂടിയാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. വിഷുക്കാലത്ത് കാണുന്നത് തന്നെയായിരിക്കും ആ വർഷത്തിൻറെ ഐശ്വര്യവും.കാണുന്നതിൽ എല്ലാം ഈശ്വരനെ കാണുക എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്.  ഇനി കണി വെക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം, അത് വെറും കണിക്കൊന്നയും കണി വെള്ളരിയും ഉരുളിയും മാത്രമല്ല, മറ്റ് ചിലത് കൂടിയാണ്.


കണി വെക്കേണ്ടത്


ഓട്ടുരുളിയില്‍ ഉണക്കലരിയും കണി വെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും, പഴുക്കടയ്ക്കയും നാളികേരവുമാണ് ഒരു കൂട്ടം ഇതിനൊപ്പം കസവു മുണ്ട്, നാളികേരം, സ്വർണ മാല, വാൽക്കണ്ണാടി, സിന്ദൂരചെപ്പ്, ഗ്രന്ഥം, ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും കൃഷ്ണ വിഗ്രഹവുമാണ് കണിയിൽ ഉണ്ടാവേണ്ടത്. പല സ്ഥലങ്ങളിലും തങ്ങളുടെ ധാന്യ സമൃദ്ധിക്ക് തക്ക വണ്ണം സാധിക്കുന്നതെല്ലാം കണിയിൽ വെയ്ക്കാറുണ്ട്. ഇത് കൊണ്ട് തന്നെ പഴങ്ങളും പച്ചക്കറികളും തനതു വിഭവങ്ങളും വരെ കണിയിൽ ഉൾപ്പെടാറുണ്ട്.
 
ആദ്യം വീട്ടിലെ മുതിർന്നയാൾ കണി കണ്ട് കഴിഞ്ഞാൽ വീട്ടിലെ മറ്റുള്ളവരെയും കണി കാണിക്കണം. പിന്നെ തൊഴുത്തിലെ പശുക്കളുണ്ടെങ്കിൽ അവർക്കും കണി കാണിക്കാം എന്നാണ് വിശ്വാസം. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും പക്ഷി മൃഗാദികളും കൂടിയുൾപ്പെട്ടതാണ് ഇവിടം എന്നാണ്,



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.