ഇന്ന് അമോസോമവാരദിനം; വ്രതം അനുഷ്ഠിച്ച് ശിവപാർവ്വതി ഭജനം നടത്തുന്നത് ഉത്തമം
തിങ്കളാഴ്ച വ്രതം എടുക്കുന്നത് വളരെ നല്ലതാണെന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം.
പൊതുവെ നമ്മുടെ നാട്ടിൽ പെൺകുട്ടികളായാലും വിവാഹം കഴിഞ്ഞ സ്ത്രീകളായാലും തിങ്കളാഴ്ച വ്രതം (Monday Fasting) എടുക്കുന്നത് പതിവാണ്. തിങ്കളാഴ്ച വ്രതം എടുക്കുന്നത് വളരെ നല്ലതാണെന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം.
ഇന്ന് (December 14) തിങ്കളാഴ്ച വ്രതമെടുക്കുന്നതിന് വളരെയധികം പ്രത്യേകതയുണ്ട് എന്തെന്നാൽ വൃശ്ചികമാസത്തിലെ അമാവാസിയും തിങ്കളാഴ്ചയും ഒന്നിച്ചുവരുന്ന അമോസോമവാരമാണിന്ന്. അതുകൊണ്ടുതന്നെ ഇന്നേ ദിവസം വ്രതമെടുക്കുന്നത് ശിവകുടുംബത്തിന്റെ മൊത്തം അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിശ്വാസം.
ശിവപ്രീതിക്കു വേണ്ടി എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഇതിനെ സോമവാര വ്രതമെന്നും (Somavara vrat) പറയപ്പെടുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നത് വഴി ഉത്തമമംഗല്യഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം. മാത്രമല്ല ദാമ്പത്യപ്രശ്നങ്ങള്‍ അകലുന്നതിനും വൈധവ്യദോഷങ്ങളും ചന്ദ്രദോഷങ്ങളും മാറുന്നതിനും ഈ വ്രതം ഉത്തമമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ശിവപാര്‍വതി മന്ത്രങ്ങള്‍ കൊണ്ടുവേണം ഭഗവാനെ ഭജിക്കേണ്ടത്.
Also read: പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം
ഇന്നേദിവസം 'നമ ശിവായ ശിവായ നമ: ' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നതും ശിവസഹസ്രനാമം, ശിവ അഷ്ടോത്തര ശതഃ നാമാവലി, ലളിതാസഹസ്രനാമം, ഉമാമഹേശ്വരസ്തോത്രം എന്നിവ ഭക്തിയോടെ ജപിക്കുന്നതും ഉത്തമമാണ്. കൂടാതെ ഇന്നേദിവസം ഓം നമഃശിവായ എന്ന പഞ്ചാക്ഷരി മന്ത്രവും ഓം ഹ്രീം ഉമായൈ നമഃ എന്ന ശ്രീ പാര്‍വതീദേവിയുടെ മൂലമന്ത്രവും ജപിക്കുന്നതും ഉത്തമം.
അതുപോലെതന്നെ ശിവക്ഷേത്രത്തില്‍ പാര്‍വതീദേവിയെ ധ്യാനിച്ചുകൊണ്ട് വെളുത്തപുഷ്പങ്ങളും ശ്രീ പരമേശ്വരനെ ധ്യാനിച്ചുകൊണ്ട് കൂവളത്തിലയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നത് വളരെ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തുന്നത് ആഗ്രഹസിദ്ധി പെട്ടെന്ന് കൈവരിക്കാൻ നല്ലതാണ് എന്നാണ് ആചാര്യന്മാർ [പറയുന്നത്. വിവാഹ തടസം നീങ്ങാൻ ഉമാമഹേശ്വര പൂജയും സ്വയംവരപുഷ്പാഞ്ജലിയും വളരെ ഉത്തമം.
Also read: ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?
വ്രതമെടുക്കേണ്ട രീതി
തലേന്നാൾ ഉച്ചയ്ക്ക് ശേഷം മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍ പാടെ വര്‍ജിക്കണം. രാത്രിയില്‍ അരിയാഹാരം അരുത് പകരം ഗോതമ്പുകൊണ്ടുള്ള ഭക്ഷണമോ അല്ലെങ്കിൽ പഴവര്‍ഗങ്ങളോ ആകാം. തിങ്കളാഴ്ച പുലര്‍ച്ചെതന്നെ കുളികഴിഞ്ഞ് ദേവീസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം.
ഇന്നേദിവസം നെറ്റിയില്‍ ഭസ്മവും കുങ്കുമവും ചേര്‍ത്ത് തൊടാവുന്നതാണ്. അതുപോലെ ശിവക്ഷേത്രത്തില്‍ പിന്‍വിളക്കും കൂവളമാലയും വഴിപാടായി നൽകാം. വ്രതം നോക്കുന്ന ദിവസവും ഒരു നേരമേ അരിയാഹാരം പാടുള്ളൂ. രാവിലേയും വൈകുന്നേരവും പഴങ്ങള്‍ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചും നമുക്ക് വ്രതം നോക്കാം. ശേഷം ചൊവ്വാഴ്ച രാവിലെ കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥമോ തുളസി തീർത്ഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കണം.