നാം ഏതൊരു കാര്യവും തുടങ്ങുന്നതിന് മുൻപ് ആദ്യം വന്ദിക്കുന്നതും മന്ത്രം ചൊല്ലുന്നതും ഒക്കെ മഹാ ഗണപതിയുടേതാണ്.  എല്ലാ വിഘ്നങ്ങളിൽ നിന്നും കാത്തുരക്ഷിക്കാൻ മഹാഗണപതിയെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാഗണപതിയെ വന്ദിക്കുന്നത് വഴി നമ്മുടെ ദോഷങ്ങൾ ഒരു പരിധിവരെ മാറികിട്ടും എന്നാണ് വിശ്വാസം.  അതുപോലെതന്നെയാണ് ഈ ജന്മത്തിൽ നമുക്കേറ്റവും അത്യാവശ്യമായ ഒന്നാണ് സത്സ്വഭാവം.  ധാര്‍മിക ജീവിതത്തിന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നായ സത്സ്വഭാവത്തെ ജീവിതത്തില്‍ ഉറപ്പിച്ചുനിര്‍ത്താൻ മഹാഗണപതിയെ വന്ദിക്കുന്നത് വളരെ ഉത്തമമാണ്.  പുരാണങ്ങളിൽ വരെ പറയുന്നുണ്ട് മഹാഗണപതി മന്ത്രജപമാണ് (Mahaganapathi Mantra) സത്സ്വഭാവം സിദ്ധിക്കുന്നതിനുള്ള അനുയോജ്യവഴിയെന്ന്. 


Also Read: അന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ


സ്വഭാവ വൈകല്യങ്ങളുള്ള ജാതകന്റെ പേരും നക്ഷത്രവും വച്ച് അയാളുടെ സത്സ്വഭാവത്തിനായി മഹാഗണപതി മന്ത്രസഹിതം പുഷ്പാര്‍ച്ചനയോടെ നടത്തുന്ന ഗണപതിഹോമം നടത്തുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം. അതുപോലെതന്നെ മഹാഗണപതി മന്ത്രത്തിന്റെ സ്ഥിരമായുള്ള ജപം മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിനും നല്ലതാണ്.  ഈ മന്ത്രജപം കൊണ്ട് ആര്‍ക്കും ബഹുമാനിക്കാന്‍ തോന്നുന്ന വ്യക്തിത്വം ഉണ്ടാകും.  ഈ മന്ത്രം ഒരു ഗുരുമുഖത്തുനിന്നും ചൊല്ലികേട്ട് മാത്രമേ ജപിക്കാവൂ.   ഈ മന്ത്രജപം നല്‍കും. ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ജപിക്കാവൂ.


ഗണപതി മന്ത്രങ്ങളിൽ സര്‍വ്വ സിദ്ധികളും ലഭിക്കുന്നതിന് ഉത്തമമായ മന്ത്രമാണ് മഹാഗണപതി മന്ത്രം. പ്രഭാതത്തില്‍ കുളികഴിഞ്ഞ് 108 തവണ ഈ മന്ത്രജപം ജപിക്കുന്നത് ഉത്തമമാണ്.   മന്ത്രജപത്തിനൊപ്പം ഗണപതി ക്ഷേത്ര ദര്‍ശനം, ദേവതാ വഴിപാടുകള്‍ എന്നിവയും നടത്തുന്നത് വളരെ നല്ലതാണ്.  


മന്ത്രം


ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.