നാഗാഷ്ടക മന്ത്രം 28 ദിവസം ജപിച്ചാൽ ഉത്തമ ഫലം നിശ്ചയം
പ്രത്യേകിച്ചും കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനായി.
നാഗദേവതയെ ദിനവും ഭജിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ചും കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനായി.
നിത്യവും നാഗദേവതകളെ സ്മരിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് പണ്ടുമുതലേ പറയുന്നത്. അതുകൊണ്ടുതന്നെ നാഗദേവതാ പ്രീതിക്കായി നാഗാഷ്ടക മന്ത്രം ചെല്ലുന്നത് ശ്രേയസ്കരവുമാണ്.
നിങ്ങൾ ഈ മന്ത്രം അഞ്ച് പ്രാവശ്യം വീതം 28 ദിവസം ചൊല്ലിയാൽ ഫലസിദ്ധി നിശ്ചയമാണെന്നാണ് വിശ്വാസം. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ജപം ആയില്യം നാളിൽ തുടങ്ങുന്നതാണ് ഉത്തമം.
നാഗാഷ്ടക മന്ത്രം
1. ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ
2. ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ
3. ഓം പൃഥ്വീകൽപ്പായ നാഗായ നാഗരാജായ അഗ്നയേ നമഃ
4. ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ
ദേവഗന്ധർവ്വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ
Also Read: Pradosha Vrat 2021: ഈ ദിനം മഹാദേവനെ ഭജിക്കുന്നത് ഉത്തമം
5. ഓം വായുബീജായ ആഗ്നേയ ശക്തയേ മേഘാനാദായ
സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ
6. ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ
ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ
7. ഓം കേശവായ കേശിഘ്നേ സാഗരായ സത്യായ
ചിത്രായ വശ്യായ സായൂഗ്തമനേ നാഗാനന്ദായ നമഃ
8. ഓം ശൈവായ നീലകണ്‌ഠായ രുദ്രാത്മനേ രുദ്രായ സത്യായ
പഞ്ചായുധധാരിണെ പഞ്ചാംഗഘോഷായ ഹ്രീം നമഃ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...