കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ...
ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നത് കുടുംബബന്ധങ്ങളുടെ പവിത്രതയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഏതൊരു വീടിലും കാണേണ്ട ഒരു ചിത്രമാണ് ശിവപാർവ്വതി കുടുംബ ചിത്രം. ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നത് കുടുംബബന്ധങ്ങളുടെ പവിത്രതയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈ ചിത്രം ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യന്മാര്‍ ചേർന്നതാണ്.
ശരിക്കും പറഞ്ഞാൽ നമ്മുടെ വീടുകളിലെ പൂജാമുറിയില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു ദേവതചിത്രമാണ് ഇത്. അതായത് ഒരു നല്ലൊരു കുടുംബ ചിത്രം. ഈ ചിത്രം വീടുകളിൽ വയ്ക്കുന്നത് കുടുംബ ബന്ധം ദൃഡമാക്കുന്നതിന് ഉത്തമമാണ്.
Also Read: Temple : കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിന്റെ പ്രത്യേകതകളും വഴിപാടുകളും
കൂടാതെ ഈ വന്ദനാ ശ്ലോകം 3 തവണ ഈ നാലു മൂര്‍ത്തികളേയും അതായത് ശിവന്‍, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരെ മനസ്സില്‍ ധ്യാനിച്ച് ദിവസവും ചൊല്ലുന്നത് വളരെ ഉത്തമമാണ്. ഈ മന്ത്രം ചൊല്ലുന്നത് കുടുംബബന്ധം ദൃഡമാകുന്നതിനും, കുടുംബത്തിലെ കലഹങ്ങള്‍ തീരുന്നതിനും പരസ്പര ഐക്യം കുടുംബത്തില്‍ വിളയാടുന്നതിന്നും ഉത്തമമാണ്.
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം
ഓം നമശിവായ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...