Astro News: പണം കുമിഞ്ഞ് കൂടും..! ജീവിതത്തിൽ ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ?
Signs of Mahalakshmi Blessings: ഒരു വ്യക്തി തന്റെ സ്വപ്നത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കാണുന്നുവെങ്കിൽ അതിന്റെ സൂചന ഇതാണ്.
ബെംഗളൂരു: ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞാൽ നമുക്ക് ഒരു മുൻകരുതൽ എടുക്കാമല്ലേ? അതിപ്പോ ശുഭമായാലും അശുഭമായാലും നല്ലത് തന്നെ. ജ്യോതിഷം പോലെ, ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ശുഭ, അശുഭകരമായ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടി സൂചന നൽകുന്ന ചില കാര്യങ്ങൾ ശകുന ശാസ്ത്രവും പരാമർശിക്കുന്നു. ഭാഗ്യത്തിന്റെ വാതിൽ ഉടൻ തുറക്കുമെന്നതിന്റെ സൂചനകളാണ് ചില ശുഭസൂചനകൾ. അത്തരത്തിലുള്ള ചില പ്രത്യേക ശുഭസൂചനകളെ കുറിച്ച് നമുക്ക് നോക്കാം.
ഈ ഘടകങ്ങൾ ഭാഗ്യത്തെ സൂചിപ്പിക്കുന്നു
ശകുന ശാസ്ത്ര പ്രകാരം, സ്വപ്നത്തിൽ ദൈവത്തെ കാണുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തി സ്വപ്നത്തിൽ ദൈവത്തെ കണ്ടാൽ, ഏത് ആഗ്രഹവും ഉടൻ സഫലമാകുമെന്നാണ് വിശ്വാസം.
കൂടാതെ നിങ്ങൾ ജോലിക്ക് പോകുന്ന വഴിയോ അതോ മറ്റേതെങ്കിലും തരത്തിലുള്ള യാത്രാമധ്യത്തിലോ, വഴിയിൽ എവിടെയെങ്കിലും ഒരു മയിൽ നൃത്തം ചെയ്യുന്നത് കാണുകയാണെങ്കിൽ, നിങ്ങളുടെ ഭാഗ്യം വെളിപ്പെടാൻ പോകുന്നുവെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്. നൃത്തം ചെയ്യുന്ന മയിലിനെ കാണുന്നത് ജോലിയിലെ വിജയത്തെയും സ്ഥാനക്കയറ്റത്തെയും സൂചിപ്പിക്കുന്നു.
ALSO READ: ഈ ആളുകൾക്ക് ഇന്ന് സാമ്പത്തിക ലാഭമുണ്ടാകും, ബിസിനസിലും പുരോഗതി
ശകുന ശാസ്ത്രം അനുസരിച്ച് , ഒരു വ്യക്തി തന്റെ സ്വപ്നത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കാണുന്നുവെങ്കിൽ, അത് ശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു. ഒരു സുന്ദരിയായ സ്ത്രീയെ കാണുന്നത് പ്രത്യേക ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും, ഇത് വരും ദിവസങ്ങളിൽ നിങ്ങൾക്കുണ്ടാകാൻ പോകുന്ന പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ സൂചനയാണ്.
അതുപോലെ നിങ്ങൾ പോക്കറ്റിൽ പണം സൂക്ഷിക്കുമ്പോൾ, അത് താഴെ വീണാൽ, അത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. അതിനർത്ഥം നിങ്ങൾക്ക് ഉടൻ പണം ലഭിക്കുമെന്നാണ്. ഇതുകൂടാതെ, ഒരു കറുത്ത നായ മഞ്ഞൾ പുരട്ടിയ മാംസം കഴിക്കുന്നത് നിങ്ങൾ കണ്ടാൽ, നിങ്ങളുടെ പ്രധാന ജോലികളും ലക്ഷ്യങ്ങളുമെല്ലാം ഉടൻ പൂർത്തിയാകും എന്നാണ് അതിൽ നിന്നും ലഭിക്കുന്ന സൂചന.
നേരെമറിച്ച്, ഒരു കുതിര ശരീരത്തിന്റെ ഇടതുവശത്ത് പല്ലുകൊണ്ട് കടിക്കുന്നത് കണ്ടാൽ, അത് നിങ്ങൾക്ക് ഉടൻ തന്നെ ഏതെങ്കിലും ജോലിയിൽ പ്രവേശിക്കുമെന്നോ അല്ലെങ്കിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കിൽ അതിൽ വിജയം കൈവരിക്കുമെന്നും സൂചിപ്പിക്കുന്നു. സാമ്പത്തിക ഇടപാടുകളിലേക്ക് പോകുമ്പോൾ ഇത് നോക്കുന്നത് പ്രത്യേകിച്ചും പ്രയോജനകരമാണ്.
ചില ശുഭകാര്യങ്ങൾക്ക് പോകുമ്പോൾ മറ്റുള്ളവരെ കാണുന്നത് ശുഭകരമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഒരു നപുംസകത്തെ കണ്ടാൽ, അയാൾക്ക് കുറച്ച് പണം നൽകുക. നേരെമറിച്ച്, ഷണ്ഡൻ നിങ്ങൾക്ക് കുറച്ച് പണം തിരികെ നൽകിയാൽ, അത് ശ്രദ്ധാപൂർവ്വം സൂക്ഷിക്കുക, അത് നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...