ശത്രുദോഷം പലതരം ഉണ്ടാകാം.  എന്തുതരം ശത്രുദോഷമാണെങ്കിലും ഈശ്വരനെ ഭജിക്കുന്നതിഉലൂടെ അത് മാറ്റിയെടുക്കാം എന്നാണ് വിശ്വാസം.  ശത്രുദോഷ പരിഹാരത്തിന് ക്ഷേത്രങ്ങളിൽ വിവിധ വഴിപാടുകൾ ഉണ്ട്.  അത് നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാകും എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശത്രുദോഷങ്ങൾ ഒഴിഞ്ഞുപോകുന്നതിന് നാഗങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുന്നതും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം, നാരങ്ങാമാല, എണ്ണ അഭിഷേകം എന്നിവ നടത്തുന്നത് ഉത്തമമാണ്. 


Also Read: ആഴ്ചയിലെ ഈ ദിവസം Hair Cut ചെയ്യുന്നത് ശുഭകരം


അതുപോലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ചെമ്പരത്തിമാല, അടനിവേദ്യം, ഗുരുതി എന്നീ വഴിപാടുകൾ നടത്തുന്നതും ദുർഗാ ക്ഷേത്രത്തിൽ ചുവണപട്ട് ചാർത്തൽ, ചെത്തിപ്പൂമാല എന്നീ വഴിപാടുകൾ നടത്തുന്നതും ഉത്തമമാണ്.  


മഹാദേവന് കറുത്തപ്പട്ട് ചാർത്തുന്നതും, തേൻ അഭിഷേകം നടത്തുന്നതും ശത്രുദോഷം മാറാൻ നല്ലതാണ്.  കൂടാതെ നരസിംഹ സ്വാമിക്ക് ചുവന്നപൂക്കൾ കൊണ്ടുള്ള മാല, ഹനുമാന് വെറ്റിലയും നാരങ്ങയും ചേർത്ത് കൊരുത്ത മാല, അയ്യപ്പക്ഷേത്രത്തിൽ എരുക്കുമാല എന്നീ വഴിപാടുകൾ നടത്തുന്നത് ശത്രുദോഷത്തിന് പരിഹാരമാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.