Vastu Tips For Prosperity: ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് പ്രാധാന്യം ഉള്ളതുപോലെ തന്നെ വാസ്തു ശാസ്ത്രത്തിനും വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകിയിട്ടുണ്ട്. വാസ്തു ശാസ്ത്രത്തിൽ, നമ്മടെ വീട്, പരിസരങ്ങള്‍ എല്ലാം ക്രമീകരിക്കുന്നതിന് ചില നിയമങ്ങളും ചട്ടങ്ങളും വിവരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  IPL 2024 Auction: 31.4 കോടി രൂപ പോക്കറ്റില്‍!! എം‌എസ് ധോണിയുടെ CSK വാങ്ങാൻ ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരാണ് 
 
ഒരു വ്യക്തി തന്‍റെ ജീവിതത്തിൽ വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, അവന്‍റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ആ വീട്ടില്‍ എപ്പോഴും സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിൽക്കുകയും ചെയ്യും. അതായത് ചെറിയ വാസ്തു നിയമങ്ങള്‍ പോലും നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുക വലിയ മാറ്റങ്ങള്‍ ആയിരിയ്ക്കും. വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ലളിതമായ പരിഹാരങ്ങൾ നമുക്ക് നല്‍കുന്നത് വലിയ നേട്ടങ്ങള്‍ ആണ്. വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചെറുതും എന്നാല്‍ ലളിതമായതുമായ ചില പരിഹാര മാര്‍ഗ്ഗങ്ങൾ അറിയാം..... 


Also Read: 2024 Numerology Predictions: ഈ തീയതികളിൽ ജനിച്ചവര്‍ക്ക് 2024 ഏറെ ശുഭകരം, സാമ്പത്തിക നേട്ടം ഉറപ്പ്  
 
സാമ്പത്തിക പ്രതിസന്ധി നീങ്ങും


നിങ്ങൾ വീട്ടിലെ ലോക്കര്‍ ശരിയായ ദിശയിൽ സൂക്ഷിക്കുകയാണെങ്കിൽ, വീട്ടിൽ ഒരിയ്ക്കലും  പണത്തിന് ഒരു കുറവും ഉണ്ടാകില്ല. വാസ്തു ശാസ്ത്രം അനുസരിച്ച്, ലോക്കര്‍ എപ്പോഴും വീടിന്‍റെ വടക്ക് ദിശയിൽ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാതെ തടയുന്നു. 


നെഗറ്റീവ് എനർജി ഇല്ലാതാകും 


നിങ്ങളുടെ വീട്ടില്‍ കലഹം സാധാരണമാണ് എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട് എന്നാണ്. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ കര്‍പ്പൂര ദീപം കത്തിയ്ക്കുക, ഇത് നിങ്ങളുടെ വീട്ടില്‍ കടന്നു കൂടിയ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തുകയും ചെയ്യുന്നു.  


ഈ വസ്‌തുക്കൾ വീടിന് പുറത്ത് സൂക്ഷിക്കുക 


വാസ്തു ദോഷങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വീട്ടിൽ ഒരിക്കലും പൊട്ടിയ സാധനങ്ങൾ, ആക്രി വസ്തുക്കൾ, നിലച്ചു പോയ ക്ലോക്ക്, ഉണങ്ങിയ പൂക്കൾ, വെള്ളം ഇറ്റ് വീഴുന്ന ടാപ്പ്  എന്നിവ ഉണ്ടാകാന്‍ പാടില്ല. ഇത് വീട്ടിൽ നെഗറ്റീവ് എനർജി സൃഷ്ടിക്കുന്നു, കുടുംബാംഗങ്ങളുടെ ജോലിയെയും ആരോഗ്യത്തേയും ഇത് ഏറെ സ്വാധീനിക്കുന്നു.


നിങ്ങളുടെ വീട് അലങ്കരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 


വീട്ടില്‍ വൃത്താകൃതിയിലുള്ള ഫർണിച്ചറുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങൾക്ക് മംഗളകരമായ ഫലങ്ങൾ നൽകും. കൂടാതെ, വീടിന്‍റെ തെക്ക് കിഴക്കേ മൂലയിൽ പച്ചപ്പ് നിറഞ്ഞ ചിത്രം സ്ഥാപിക്കുന്നത് വീട്ടില്‍ ഈശ്വരന്‍റെ അനുഗ്രഹം ലഭിക്കാന്‍ വഴിയൊരുക്കും ..... 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.