Snakes in Dreams: പാമ്പുകളെ സ്വപ്നത്തിൽ പല തവണ കാണുന്നു, ഈ പരിഹാരങ്ങൾ ചെയ്യുന്നത് നന്ന്
Snakes in Dreams: പാമ്പെന്ന് (Snake) കേൾക്കുമ്പോൾ തന്നെ മിക്കവർക്കും പേടിയാണ്. പിന്നെ സ്വപ്നത്തിൽ (Dreams) പല തവണയായി പാമ്പിനെ കാണുക എന്നു പറഞ്ഞാൽ പിന്നെ പറയുകയും വേണ്ട. ഏതെങ്കിലും മാസത്തിലെ പഞ്ചമിയിൽ (Panchami) ഈ ഉപായങ്ങൾ കൈക്കൊള്ളുന്നതിലൂടെ സ്വപ്നത്തിൽ പാമ്പുകളുടെ കാണുന്നതിൽ നിന്നും മുക്തി നേടാനാകും.
Snakes in Dreams:സ്വപ്നങ്ങളിൽ ഒരു വ്യക്തി തന്റെ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും കാണാറുണ്ട് എന്നത് ഒരു സത്യമാണ്. അതിൽ ചില സ്വപ്നങ്ങൾ ഉണ്ട് അത് നാം പല തവണ കാണാറുമുണ്ട്. സ്വപ്ന ശാസ്ത്രത്തിൽ (Swapna Shastra) ഓരോ സ്വപ്നത്തിന്റെയും അർത്ഥം പറഞ്ഞിട്ടുണ്ട്, അതുപോലെ തന്നെ ആവർത്തിച്ചു കാണുന്ന സ്വപ്നങ്ങൾ (ഉപേ) ഒഴിവാക്കാനുള്ള പ്രതിവിധികളും പറഞ്ഞിട്ടുണ്ട്.
ഈ പരിഹാരങ്ങൾ (Remedies) ജ്യോതിഷത്തിലും വിശദമായി വിവരിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് സ്വപ്നങ്ങളിൽ ആവർത്തിച്ച് പാമ്പുകളെ കാണുന്നതിനുള്ള പ്രതിവിധികൾ എന്തൊക്കെയെന്ന് നോക്കാം...
പാമ്പിനെ സ്വപ്നങ്ങളിൽ കണത്തിരിക്കാനുള്ള പരിഹാരങ്ങൾ (Remedies to avoid snake dreams)
സാധാരണയായി കാള സർപ്പ ദോഷം, സ്വപ്നങ്ങളിൽ പതിവായി പാമ്പിനെ കാണുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല ദിവസമായി നാഗപഞ്ചമിയെ കണക്കാക്കുന്നു. എന്നാൽ എല്ലാ മാസവും വരുന്ന പഞ്ചമി നാളിലും ഈ ഉപായങ്ങൾ സ്വീകരിക്കാവുന്നതാണ്, കാരണം പഞ്ചമി നാഗദൈവങ്ങൾക്ക് സമർപ്പിച്ച ദിനമാണ്.
അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും പഞ്ചമി ദിവസം അഷ്ട നാഗത്തെ ആരാധിക്കുക. ഇതിലൂടെ പാമ്പിന്റെ സ്വപ്നങ്ങൾ കാണുന്നത് മാറുന്നു. കൂടാതെ ജാതകത്തിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും തീരും. ഈ പൂജ വീട്ടിലോ ക്ഷേത്രത്തിലോ എവിടെയും നടത്താം.
Also Read: Astrology: നിങ്ങളുടെ ഭാഗ്യം, സ്വഭാവം, തൊഴിൽ എന്നിവ നിർണ്ണയിക്കുന്നത് ഏത് ഗ്രഹമാണെന്ന് അറിയാം
വെള്ളി പാമ്പുകളെ ആരാധിക്കുക (worship silver snakes)
പാമ്പുകളെക്കുറിച്ച് മനസ്സിൽ ഭയം ഉണ്ടെങ്കിൽ മാത്രമല്ല പാമ്പുകൾ വീണ്ടും വീണ്ടും സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, രണ്ട് വെള്ളി പാമ്പുകളും ഒരു സ്വസ്തികയും ഉണ്ടാക്കുക. ഇതിനെ നിയമങ്ങൾ അനുസരിച്ച് ആരാധിച്ച ശേഷം ശിവലിംഗത്തിന് പാമ്പുകളെ സമർപ്പിക്കുക. ആ സ്വസ്തിക കഴുത്തിൽ ധരിക്കുക. ഇത് ചെയ്യുന്നതിലൂടെ പാമ്പുകളുടെ സ്വപ്നങ്ങൾ വരുന്നത് മാറുന്നു. ഒപ്പം പാമ്പുകളെക്കുറിച്ചുള്ള ഭയവും അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...