Surya Grahan 2022: സൂര്യഗ്രഹണം ഈ രാശിക്കാരെ ദോഷകരമായി ബാധിക്കും, സൂക്ഷിക്കുക!
Solar Eclipse Today: സൂര്യഗ്രഹണത്തിന്റെ ഫലം ചില രാശിക്കാർക്ക് വളരെയധികം ദോഷം ചെയ്യും. അവർ പലകാര്യത്തിലും ജാഗ്രത പുലർത്തണം. സൂര്യഗ്രഹണം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
Surya Grahan Effects: ഇന്ന് അതായത് ഒക്ടോബർ 25 ന് വൈകുന്നേരം സൂര്യഗ്രഹണം നടക്കും. സൂര്യഗ്രഹണം വൈകുന്നേരം 4:22 മുതൽ 5:41 വരെ നീണ്ടുനിൽക്കും. സൂര്യഗ്രഹണത്തിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. മിഥുനം രാശിക്കാർക്ക് ഉദരരോഗം ബാധിച്ചേക്കാം, ചിങ്ങം രാശിക്കാർക്ക് സഹോദരങ്ങളുമായി തർക്കമുണ്ടാകാം. മകരം രാശിക്കാർ പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. സൂര്യഗ്രഹണത്തിന്റെ ഫലം നിങ്ങളുടെ രാശിയിൽ എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം...
Also Read: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!
മേടം (Aries): സൂര്യഗ്രഹണം മേടം രാശിക്കാരിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കാം. നിങ്ങൾ അറിയാതെ നിങ്ങളുടെ നാവിൽ നിന്നും മോശം വർത്തമാനം ഉണ്ടായേക്കാം, അതിനാൽ സംസാരം നിയന്ത്രിക്കുക. ഗ്രഹണ സമയത്ത് ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുക.
ഇടവം (Taurus): സൂര്യഗ്രഹണ സമയത്ത് ഈ രാശിക്കാർ യാത്ര ചെയ്യരുത്. അത്യാവശ്യമാണെങ്കിൽ മാത്രം വീട്ടിൽ നിന്നും പുറത്തിറങ്ങുക. പരിക്കിന് സാധ്യത. പണം അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക.
മിഥുനം (Gemini): ഈ രാശിക്കാർക്ക് ഇന്ന് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. സന്താനഭാഗത്തുനിന്നും ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.
കർക്കടകം (Cancer): സൂര്യഗ്രഹണ സമയത്ത് കർക്കിടക രാശിക്കാർ ഉറങ്ങരുത്. നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമാകാൻ സാധ്യത സൂക്ഷിക്കുക.
Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..!
ചിങ്ങം (Leo): ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ മോശമായിരിക്കും. നിസ്സാര കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യത. വീട്ടിൽ സഹോദരങ്ങളുമായി തർക്കമുണ്ടാകാം അത് ഒഴിവാക്കാൻ ശ്രമിക്കുക.
കന്നി (Virgo): ഇന്ന് നിങ്ങൾ വളരെ ആലോചിച്ച് വേണം സംസാരിക്കാൻ. സംസാരം ശ്രദ്ധിച്ചാൽ സംസാരിച്ചാൽ വിവാദങ്ങൾ ഒഴിവാക്കാം. പിന്നീട് പശ്ചാത്തപിച്ചേക്കാവുന്ന ഒരു കാര്യങ്ങളും ഇന്ന് ചെയ്യരുത്.
തുലാം (Libra): ഇന്നത്തെ സൂര്യഗ്രഹണം തുലാം രാശിയിലാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ഈ രാശിയിലുള്ളവർ ഗ്രഹണ സമയത്ത് ജപവും ആരാധനയും ചെയ്യണം. നിങ്ങൾ മാനസികമായി കുറച്ചു ബുദ്ധിമുട്ട് നേരിടും. ആശയക്കുഴപ്പത്തിലാകാമെങ്കിലും ക്ഷമയോടെ ഇരിക്കുക.
വൃശ്ചികം (Scorpio): ഇന്ന് ഓഫീസ് ജോലികൾ കാരണം നിങ്ങളക്ക് ടെൻഷൻ ഉണ്ടാകാം. മേലധികാരിയുമായി തർക്കത്തിന് സാധ്യതയുണ്ട്, അത് ഒഴിവാക്കാൻ ശ്രമിക്കുക. കാണിക്കാനായി ചെലവഴിക്കരുത്, അത് വലിയ ബുദ്ധിമുട്ടാകും.
Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!
ധനു (Sagittarius): നിങ്ങളുടെ നേട്ടങ്ങൾ നിലയ്ക്കാൻ സാധ്യതയുണ്ട്. മൂത്ത സഹോദരന്മാരുമായി തർക്കമുണ്ടാകാം. ഇത് ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ കൈകൾ സൂക്ഷിക്കുക പരിക്കേൽക്കാൻ സാധ്യത.
മകരം (Capricorn): തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. വ്യവസായികൾ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനുമായി തർക്കിക്കരുത്. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (Aquarius): നിങ്ങളുടെ ജീവിത പങ്കാളിയെ നല്ല രീതിയിൽ നോക്കുക. സൂര്യഗ്രഹണത്തിന്റെ വലിയ ദോഷമൊന്നും നിങ്ങൾക്ക് ഉണ്ടാകില്ല. എന്നിരുന്നാലും ഈ സമയത്ത് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
മീനം (Aquarius): ആരോഗ്യം ശ്രദ്ധിക്കുക. ഉദരസംബന്ധമായ അസുഖങ്ങൾ വരാം. എന്തെങ്കിലും രോഗമുണ്ടെങ്കിൽ ജാഗ്രത പാലിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...