Surya Grahan 2022 Date Time and Effect: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലയെങ്കിലും അതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ ഗ്രഹണം 3 രാശിക്കാർക്ക് അത്ര നല്ലതല്ല.  ഇവർക്ക് ജീവിതത്തിന്റെ പല മേഖലകളിലും നഷ്ടങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഈ സമയം ഇവർ  ജാഗ്രതയോടെ ചില മുൻകരുതലുകൾ എടുക്കണം.  ഇതിലൂടെ ഇവർക്ക് ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം 


സൂര്യഗ്രഹണം ഈ രാശിക്കാർക്ക് കടുക്കും


മേടം (Aries):  ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിയിലാണ് സംഭവിക്കുന്നത്.  അതുകൊണ്ടുതന്നെ അതിന്റെ പരമാവധി പ്രശനവും മേടരാശിയിലുള്ളവരിലായിരിക്കും വന്നു ചേരുക. ഇവർക്ക് ഈ ഗ്രഹണം സമ്മർദ്ദം, ശത്രുക്കളിൽ നിന്നുള്ള നഷ്ടം, ഏതെങ്കിലും പരിക്കുകൾ എന്നിവ നൽകും. അതുകൊണ്ട് ഈ രാശിക്കാർ ഈ ദിവസം യാത്രകൾ ഒഴിവാക്കുക, വാഹനം ഓടിക്കരുത്, ഇനി വാഹനമോടിക്കേണ്ടി വന്നാൽ ശ്രദ്ധിക്കുക.


കർക്കടകം(Cancer):  ഈ ഗ്രഹണം കർക്കടക രാശിക്കാർക്ക് നല്ലതല്ല കാരണം സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ മേടത്തിൽ രാഹുവിനൊപ്പം ഉണ്ടാകും.  ചന്ദ്രൻ കർക്കടക രാശിയുടെ അധിപനാണ്.  അതുകൊണ്ടുതന്നെ രാഹുവുമായി ചേരുന്നത് ഈ രാശിക്കാർക്ക് പ്രശ്‌നങ്ങൾ ഉഉണ്ടാക്കും. സമ്മർദ്ദം, അജ്ഞാത ഭയം, നെഗറ്റിവിറ്റി എന്നിവ ഇവർക്ക് അനുഭവപ്പെടും. അതിന്റെ ഫലം അവരുടെ ജോലിയിലും ദൃശ്യമാകും. ചെലവുകൾ വർദ്ധിക്കും. ഈ സമയം ക്ഷമയോടെ ആരുമായും തർക്കത്തിന് പോകാതിരിക്കുന്നത് നന്നായിരിക്കും.


Also Read: വരുഥിനി ഏകാദശി 2022: ഇക്കാര്യങ്ങൾ ഇന്ന് ചെയ്യൂ, ജീവിതത്തിൽ ഒരിക്കലും ധനക്ഷാമം ഉണ്ടാകില്ല 


വൃശ്ചികം (Scorpio): ഈ സമയം വൃശ്ചിക രാശിക്കാരുടെ മാനാഭിമാനത്തിന് കോട്ടം സംഭവിക്കും. അതിനാൽ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുക വലിയ നഷ്ടം സംഭവിക്കാം. ശത്രുക്കളും ഉപദ്രവിക്കാൻ ശ്രമിക്കും. ചെലവ് കൂടും.


സൂര്യഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ നടപടികൾ കൈക്കൊള്ളുക (Take measures to avoid the bad effects of solar eclipse)


>> സൂര്യഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ ഈ മൂന്ന് രാശിചിഹ്നങ്ങളിലുള്ളവർ പരമാവധി സമയം ഈശ്വര ചിന്തയിലായിരിക്കണം. നിങ്ങളുടെ ഇഷ്ടദേവനെ ആരാധിക്കുക.


Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..! 


>> ഗായത്രി മന്ത്രം ജപിക്കുന്നതിലൂടെ ദോഷഫലങ്ങളിൽ നിന്ന് മുക്തിയും ഒപ്പം നേട്ടങ്ങളും ലഭിക്കും.


>> ചിന്ത ഇപ്പോഴും പോസിറ്റീവായി നിലനിർത്താൻ ശ്രമിക്കുക.


>> ഗ്രഹണം കഴിഞ്ഞ് കുളിക്കുക. ദാനം ചെയ്യുക. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക