Solar Eclipse 2022 Effect: ഹിന്ദുശാസ്ത്ര പ്രകാരം ഗ്രഹ രാശികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.  അതുകൊണ്ടുതന്നെ ഇതിന്റെ മാറ്റങ്ങൾ മനുഷ്യരെ നേരിട്ട് ബാധിക്കുന്നു.  ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30 ശനിയാഴ്ച അതായത് ഇന്നാണ് നടക്കുന്നത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസിയായ ഇന്നാണ് ഈ വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം എന്നത് വളരെ പ്രത്യേകതയുണ്ടാക്കുന്നു. ശനിയാഴ്ച അമാവാസിയാകുമ്പോൾ അതിനെ ശനി അമാവാസി എന്നാണ് പറയുന്നത്.  വിശ്വാസമനുസരിച്ച് ശനിയാഴ്ച വരുന്ന അമാവാസിക്ക് പ്രത്യേകതയേറെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് മകരം രാശിക്കാർക്ക് നല്ല ദിനം; ചിങ്ങം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക 


ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിനും പിതൃദോഷത്തില്‍ നിന്നും മുക്തി നേടാനും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനെല്ലാത്തിനും പുറമെ സൂര്യ ഗ്രഹണവും ശനി അമാവാസിയും ഒരേ ദിവസം വരുന്നതിനാല്‍ ഈ ദിവസം നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വളരെ ശുഭകരമാണെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെ ഈ ദിനം ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെയും സൂര്യദേവന്റെയും അനുഗ്രഹങ്ങള്‍ ലഭിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...


ഈ ദിനം കറുത്ത നായയ്ക്ക് കടുകെണ്ണയില്‍ തയാറാക്കിയ റൊട്ടി കൊടുക്കുന്നത് ശനിദേവനെ പ്രസാദിപ്പിക്കുന്നതിന് ഉത്തമമാണ്. ഈ ദിനം കാക്കകള്‍ക്ക് ആഹാരം നല്‍കുന്നതും നല്ലതായി കണക്കാക്കുന്നു.  ഇത് ചെയ്താൽ ശനി ദേവന്‍ ഉടന്‍ പ്രസാദിക്കുമെന്നാണ് പറയപ്പെടുന്നത്. 


Also Read: Solar Eclipse 2022: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് കടുത്തേക്കാം!


സാമ്പത്തിക പ്രശ്‌ന പരിഹാരത്തിനായി ഈ ദിവസം ആല്‍മരത്തിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസയും ശനി ചാലിസയും ചൊല്ലുന്നത് ഉത്തമം. അതുപോലെ ജോലിയിലെ പ്രശ്‌നങ്ങൾ മാറാന്‍ ഈ ദിവസം ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുകയും സൂര്യാസ്തമയശേഷം 'ഓം ശനിശ്ചര്യായ നമഃ' എന്ന മന്ത്രം ചൊല്ലുകയും ചെയ്യുന്നത് നല്ലത്.


കുടുംബത്തില്‍ ഐശ്വര്യം വർധിക്കുന്നതിനായി ശനി അമാവാസി ദിനത്തില്‍ ധാന്യങ്ങള്‍, കറുത്ത എള്ള്, കുട, ഉഴുന്ന് പരിപ്പ്, കടുകെണ്ണ എന്നിവ ഒരുമിച്ച് ദാനം ചെയ്യുന്നത് ഉത്തമം. ഈ അഞ്ചു സാധനങ്ങൾ ഒരുമിച്ച് ദാനം ചെയ്യുന്നതിലൂടെ ആപത്തുകളില്‍ നിന്നും പൂര്‍വ്വികരുടെ ശാപത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷനേടാൻ കഴിയും.  ഇതുകൂടാതെ ഈ ദിവസം ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ നിങ്ങളുടെ മുഖം കാണുകയും ആ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുകയും ചെയ്യുന്നത് ശനിദോഷത്തില്‍ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കുന്നതിന് നല്ലതാണ്. 


Also Read: Solar Eclipse: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം


ഈ ദിവസം നിങ്ങൾ കുളിച്ചശേഷം കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശേഷം ശനി ദേവനെ ആരാധിക്കുക. ശനിദേവന്റെ വിഗ്രഹത്തില്‍ കടുക്/എള്ളെണ്ണ സമര്‍പ്പിക്കുക. ശനിദേവന് മുന്നില്‍ എണ്ണ വിളക്ക് കത്തിക്കുക. പൂക്കള്‍ സമര്‍പ്പിക്കുക, ശനി ചാലിസ വായിക്കുക. ശേഷം ശനി ആരതി നടത്തി നിവേദ്യം അര്‍പ്പിക്കുക. ഈ രീതിയിൽ ശനിദേവനെ ആരാധിക്കുന്നത് നിങ്ങൾക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതിനും നല്ലതാണ്. 


അതുപോലെ തന്നെ സൂര്യദേവന്റെ അനുഗ്രഹത്തിനായി  സൂര്യഗ്രഹണ ദിവസം ഈ പ്രതിവിധികള്‍ ചെയ്യുന്നത് നല്ലതാണ്. ഈ ദിനത്തിൽ ഏതെങ്കിലും ക്ഷേത്രത്തിനോ ബ്രാഹ്‌മണനോ ഗോതമ്പ്, ശര്‍ക്കര, ചെമ്പ് അല്ലെങ്കില്‍ നെയ്യ് എന്നിവ ദാനം ചെയ്യുന്നത് ഉത്തമമാണ്. കറുത്ത നായ്ക്കള്‍ക്ക് റൊട്ടി കൊടുക്കുക. സൂര്യന് ജലം അര്‍പ്പിക്കുക. ആദിത്യ ഹൃദയ സ്‌തോത്രം ജപിക്കുക. പശുവിന് പച്ചപ്പുല്ല് കൊടുക്കുക. പക്ഷികള്‍ക്ക് ധാന്യ മിശ്രിതം കൊടുക്കുക. ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ അരി ദാനം ചെയ്യുക. മഹാദേവന് കുങ്കുമപ്പൂ കലക്കിയ വെള്ളമോ പാലോ സമര്‍പ്പിക്കുക.


Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!


ഗ്രഹണ ദിനമായ ഇന്ന് ദരിദ്രര്‍ക്ക് നല്ല മനസ്സോടെയും ഭക്തിയോടെയും എന്തെങ്കിലും ദാനം ചെയ്യുക. അതിന്റെ ഗുണം നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും.  അതുപോലെ സൂര്യഗ്രഹണ സമയത്ത് ചെരിപ്പ് ദാനം ചെയ്യുന്നത് നല്ലതാണെന്നും പറയപ്പെടുന്നു. ഇത് ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.  അതുപോലെ ഇന്ന് ഗ്രഹണസമയത്ത് പുതപ്പ് ദാനം ചെയ്യുന്നതും ഉത്തമമായി കണക്കാക്കുന്നു. ഇത് കരിയറിനും ബിസിനസിനും നല്ലതാണ്. കൂടാതെ ബിസിനസില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അമാവാസി ദിനത്തില്‍ കറുത്ത പുതപ്പ് ദാനം ചെയ്യുന്നതും വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.