സോമവതി അമാവാസി 2023: അമാവാസി ദിനം തിങ്കളാഴ്ചയെത്തുന്നതാണ് സോമവതി അമാവാസി. ഈ വർഷത്തെ ആദ്യ സോമവതി അമാവാസി ഫെബ്രുവരി ഇരുപതിനാണ് ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിൽ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ പ്രത്യേക ദിനത്തിൽ ശിവനെ ആരാധിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സോമവതി അമാവാസി ദിനത്തിൽ ഭക്തർ ശിവ ഭ​ഗവാനെ ആരാധിക്കുന്നതിനായി പ്രത്യേക പൂജകളും പ്രാർഥനകളും നടത്തുന്നു. പലരും ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഈ ദിവസം ഗംഗയിൽ കുളിച്ചാൽ പൂർവ്വികരുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.


സോമവതി അമാവാസി ശുഭമുഹൂർത്തം: ഫാൽഗുന കൃഷ്ണ അമാവാസി ആരംഭിക്കുന്ന സമയം- ഫെബ്രുവരി 19 വൈകിട്ട് 4.18
ഫാൽഗുന കൃഷ്ണ അമാവാസി അവസാനിക്കുന്ന സമയം- ഫെബ്രുവരി 20 ഉച്ചയ്ക്ക് 12:35


സോമവതി അമാവാസി ആചാരങ്ങൾ: ഈ ദിവസം ഭക്തർ അതിരാവിലെ എഴുന്നേറ്റ് ഭക്തർ കുളിച്ച് ശുദ്ധി വരുത്തുന്നു. നദിയിലോ കുളത്തിലോ മുങ്ങിക്കുളിക്കണമെന്നാണ് വിശ്വാസം. ഇത് സാധ്യമല്ലെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം കലർത്തണം. അതിനു ശേഷം സൂര്യദേവനെ വണങ്ങണം.


സോമവതി അമാവാസി പൂജ വിധി: ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, കുളിച്ചതിന് ശേഷം ക്ഷേത്രത്തിൽ വിളക്ക് കത്തിച്ച് വിഷ്ണുവിനെയും ശിവനെയും പ്രാർഥിക്കണം. ഭക്തർ ഈ ദിവസം കഴിയുന്നത്ര മതഗ്രന്ഥങ്ങൾ ജപിച്ചുകൊണ്ട് ധ്യാനിക്കുകയും വഴിപാടുകളും സഹായങ്ങളും നൽകുകയും വേണം. ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായ സ്ത്രീകൾ ഈ ദിവസം ഉപവാസം ആചരിക്കുകയും അവരുടെ ഭർത്താക്കന്മാരുടെ ആരോ​ഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിക്കുകയും വേണം. ആൽമരത്തെ പൂജിക്കുന്നതും അനു​ഗ്രഹങ്ങൾ നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.