Makar Sankranthi 2024: ആഘോഷങ്ങൾക്ക് മധുരം പകരാൻ..! മകരസംക്രാന്തി ദിനത്തിൽ ഈ പലഹാരങ്ങൾ തയ്യാറാക്കൂ
Makar Sankranti day Sweet Dishes: രാജ്യത്തുടനീളമുള്ള ആളുകൾ ജനുവരി മാസത്തിൽ വരുന്ന മകരസംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ്.
ആഘോഷങ്ങളിൽ മധുരം പകരുന്നത് ഒരു ഇന്ത്യൻ സംസ്കാരമാണ്. ശുഭകാര്യങ്ങൾ ആരംഭിക്കുമ്പോഴോ തുടങ്ങുമ്പോഴോ സന്തോഷത്തിന് പകിട്ടേകാൻ മധുരം പരസ്പരം പങ്കുവെക്കുന്നു. അതുപോലെ തന്നെയാണ് ഇവിടുത്തെ ആഘോഷവേളകളും, ഉത്സവം എന്തു തന്നെയായാലും മധുരത്തിന്റെ സ്ഥാനം ഒന്നു വേറിട്ടു തന്നെ നിൽക്കും. ഒന്നും രണ്ടും തരമല്ല, വൈവിദ്യമാർന്ന പലഹാരങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. ഓരോ നാട്ടിലെത്തുമ്പോഴും ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു. അതിനനുസരിച്ച് ഭക്ഷണരീതിയും. രാജ്യത്തുടനീളമുള്ള ആളുകൾ ജനുവരി മാസത്തിൽ വരുന്ന മകരസംക്രാന്തി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ്. ഈ ഉത്സവത്തിൽ പലതരം വിഭവങ്ങൾ തയ്യാറാക്കുന്നു. ആ സാഹചര്യത്തിൽ, ചില മധുര വിഭവങ്ങളെക്കുറിച്ചാണ് ഞങ്ങൾ ഇന്നിവിടെ പറയുന്നത്.
ഗജക്
മകരസംക്രാന്തി ദിനത്തിൽ എള്ള് കൊണ്ടുള്ള ഗജക് സമൃദ്ധമായി ഉണ്ടാക്കുന്നു. ഇതുണ്ടാക്കാൻ എള്ള് അരച്ച് അതിൽ നെയ്യ്, പഞ്ചസാര, ശർക്കര, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ALSO READ: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ടിൽവ/എള്ള് ലഡ്ഡു
ഉത്തർപ്രദേശ്, ബിഹാർ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും എള്ള് ലഡ്ഡു പ്രചാരത്തിലുള്ള ഒരു മധുര പലഹാരമാണ്. ടിൽവ എന്ന പേരിലും ആളുകൾക്ക് ഈ പലഹാരം പരിചിതമാണ്. ഇതുണ്ടാക്കാൻ ആദ്യം വെളുത്ത എള്ള് വറുത്ത് അതിൽ ശർക്കര ചേർക്കുക. പിന്നെ ലഡ്ഡുവിന്റെ രൂപം കൊടുക്കും.
രാംദാന
ബിഹാർ സംസ്ഥാനത്ത് മകരസംക്രാന്തി ദിനത്തിൽ വലിയ അളവിൽ റംദാന ലഡ്ഡു നിർമ്മിക്കുന്നു. അതിനായി കശുവണ്ടി, ഉണക്കമുന്തിരി, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് ശർക്കരയോ പഞ്ചസാര പാനിയോ ചേർത്ത് ലഡ്ഡു തയ്യാറാക്കുന്നു.
ഘേവാർ
മകരസംക്രാന്തി ദിനത്തിൽ പ്രധാനിയായ ഒരു പലഹാരമാണ് ഘേവർ. യുപി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. ഇതിനായി പാലും മൈദയും ചേർത്ത ലായനി ചൂടുള്ള നെയ്യിൽ പാകം ചെയ്ത ശേഷം പഞ്ചസാര പാനിയിൽ മുക്കിവയ്ക്കുക. ഇതിന് ശേഷം ഉണങ്ങിയ പഴങ്ങൾ ഇതിലേക്ക് ചേർക്കുന്നു.
ഘുഗുട്ടി
മകരസംക്രാന്തി ദിനത്തിൽ ഉത്തരാഖണ്ഡിൽ ഈ വിഭവം വലിയ അളവിൽ ഉണ്ടാക്കുന്നു. ശർക്കരയും മൈദയും ചേർത്ത മിശ്രിതമാണ് ഇത് തയ്യാറാക്കുന്നത്. ദേശാടന പക്ഷികൾക്കും ഇത് തീറ്റയായി നൽകാറുണ്ടെന്ന് പറയപ്പെടുന്നു. ഇത്തവണത്തെ മകരസംക്രാന്തി ജനുവരി 15-നാണ്.
( നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.