Sravan Monday Tips: ഭഗവാന്‍ ശിവന് പ്രിയപ്പെട്ട മാസമാണ്  ശ്രാവണ മാസം.  ഈ മാസത്തിലെ  തിങ്കളാഴ്ചകള്‍ക്കുണ്ട്  ഏറെ പ്രത്യേകതകള്‍.  ഈ മാസത്തിലെ തിങ്കളാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഭഗവാന്‍ ശിവനെ പ്രത്യേകം പൂജിയ്ക്കുന്ന ഈ മാസത്തിലെ  തിങ്കളാഴ്ചകളില്‍ നടത്തുന്ന പൂജകള്‍ നിങ്ങളുടെ ഭഗ്യം മാറ്റി മറിയ്ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച വ്രതമാണ് ഇന്ന്. ഇന്ന് പൂര്‍ണ്ണ ഭക്തിയോടെ  ഭഗവാന്‍ ശിവനെ ആരാധിച്ചാൽ അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്ന് പറയപ്പെടുന്നു. കൂടാതെ, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ വിവാഹത്തിന് കാലതാമസം ഉണ്ടായാൽ, ശ്രാവണ മാസത്തിലെ  തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് പ്രത്യേക പൂജകള്‍ ചെയ്താൽ വിവാഹം ഉടൻ നടക്കും. 


Also Read:  Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും


പലപ്പോഴും ജീവിതത്തില്‍ ഗ്രഹങ്ങളുടെ അശുഭഫലങ്ങൾ മൂലം വിവാഹം വൈകുകയോ അല്ലെങ്കിൽ ബന്ധം നടക്കുന്നതിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്നു.  വിവാഹവുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍  നിങ്ങള്‍ നേരിടുന്നുണ്ട് എങ്കില്‍  ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍  ഈ പ്രശ്നനങ്ങള്‍ക്ക് പരിഹാരം നല്‍കും. 


Alo Read:  Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടെങ്കില്‍ സമ്പത്തിന് യാതൊരു കുറവും വരില്ല, എന്നാല്‍, ഇക്കാര്യം ശ്രദ്ധിക്കണം


സമയത്തുള്ള  വിവാഹത്തിനും ആഗ്രഹിച്ച ജീവിത പങ്കാളിയെ ലഭിക്കുന്നതിനും വേണ്ടി, ശ്രാവണ മാസത്തിലെ  തിങ്കളാഴ്ച ശിവലിംഗത്തിന് മുന്നിൽ അഞ്ച് തേങ്ങകൾ സമര്‍പ്പിക്കുക. ശിവലിംഗത്തിന് മുന്‍പില്‍ ഇരിക്കുമ്പോൾ, രുദ്രാക്ഷ ജപമാലയില്‍  'ഓം ശ്രീ വർ പ്രദായ് ശ്രീ നമഃ' എന്ന മന്ത്രം 5 തവണ ജപിയ്ക്കുക. ശേഷം  അഞ്ച് തേങ്ങകൾ സമര്‍പ്പിക്കുക. ഇതിൽ  ഭഗവാന്‍ ശിവന്‍ സന്തുഷ്ടനാകുമെന്നും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്നും  വിശ്വസിക്കപ്പെടുന്നു


 ശിവലിംഗത്തിൽ കുങ്കുമപ്പൂവ് ചേര്‍ത്ത പാൽ സമര്‍പ്പിക്കുക 


തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോൾ, ശിവലിംഗത്തില്‍ വെള്ളം സമർപ്പിക്കുന്നു. എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവര്‍  ശ്രാവണ മാസത്തിലെ  തിങ്കളാഴ്ച  ദിവസം ശിവലിംഗത്തിൽ കുങ്കുമം കലക്കിയ പാല്‍ സമർപ്പിക്കണം. ഇതിൽ ഭഗവാന്‍ ശിവൻ പ്രസാദിക്കുകയും ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യും.  


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.