Clock and Vastu: മിക്കവാറും എല്ലാ വീടുകളിലും  ഒരു ക്ലോക്ക് എന്തായാലും ഉണ്ടാകും. സമയം നോക്കാന്‍ ഉപകരിക്കുന്നത്‌,  എന്നതിലുപരി ഇന്ന് ക്ലോക്ക് ഒരു അലങ്കാര വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. സമയം കാണിക്കുന്നത് കൂടാതെ, നമ്മുടെ വീടിന്‍റെ ചുമരുകള്‍ക്ക് ഭംഗിയും നല്‍കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ക്ലോക്കിന്‍റെ കാര്യത്തില്‍ പലപ്പോഴും നാം അവഗണിക്കുന്ന ഒരു കാര്യമാണ് നിശ്ചലമായ ക്ലോക്ക് നന്നാക്കുക എന്നത്. എന്നാല്‍, വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് നിലച്ച ക്ലോക്കുകള്‍ വീടിന് ആശുഭമാണ്.  ഇത് സംഭവിക്കാനിരിയ്ക്കുന്ന അശുഭ കാര്യങ്ങളുടെ സൂചന നല്‍കുന്നു. 


Also Read:   Food and Vastu: ഭക്ഷണം കഴിച്ചതിന് ശേഷം ഒരിയ്ക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യം മാറില്ല  


വാസ്തു ശാസ്ത്രത്തില്‍ ക്ലോക്കിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ഒരു ക്ലോക്ക് സമയം പറയുന്നത് കൂടാതെ, വീടിന്‍റെ വാസ്തുവിലും സ്വാധീനം ചെലുത്തുന്നു. അതായത് നിങ്ങളുടെ വീട്ടിലെ നിശ്ചലമായ ക്ലോക്ക്  നെഗറ്റിവിറ്റി ഉണ്ടാക്കുന്നു, കൂടാതെ, കുടുംബത്തില്‍ ഉള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ ആ വീട്ടിലുള്ളവര്‍ക്ക് രോഗം വരാം, ഇത് മൂലം ധാരാളം പണം ചിലവാകാം...  വാസ്തു ശാസ്ത്രം പറയുന്നത് ക്ലോക്ക് നിശ്ചലമാവുമ്പോള്‍ ഒന്നുകില്‍ അത് നന്നാക്കുക, അല്ലെങ്കില്‍ അത് ചുമരില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.  


വാസ്തുശാസ്ത്ര പ്രകാരം, ഘടികാരവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. അവ എന്താണ് എന്നറിയാം   


ഘടികാരം നിശ്ചലമാവുമ്പോള്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കാന്‍ ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ അലസത പാടില്ല. കാരണം വാസ്തുശാസ്ത്ര പ്രകാരം, കേടായ ക്ലോക്കുകള്‍ വീട്ടിൽ വയ്ക്കുന്നത് അശുഭമാണ്.  നിലച്ചുപോയ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് കുടുംബത്തില്‍ പല പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.  


നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കും. ഇക്കാരണത്താല്‍ നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ  കുറവും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വീടിന്‍റെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്ക് നിലച്ചിട്ടുണ്ടെങ്കിൽ, അത് ഉടന്‍ ശരിയാക്കുക.


നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് വീട്ടിലുള്ളവര്‍ക്ക് രോഗം ക്ഷണിച്ചു വരുത്തുന്നു. ചികിത്സയ്ക്കായി നിങ്ങൾക്ക്  ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം.   


ക്ലോക്കുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾകൂടി ശ്രദ്ധിക്കുക


വീട്ടില്‍ ഒരു ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കൂടി മനസില്‍ സൂക്ഷിക്കുക.  അതായത്, ക്ലോക്ക് ഒരിയ്ക്കലും വാതിലിന് മുകളില്‍ വയ്ക്കരുത്. ഇതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വാസ്തു ശാസ്ത്രത്തിൽ, വാതിലിന് മുകളില്‍ ക്ലോക്ക് വയ്ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.


മറക്കാതെ പോലും വീടിന്‍റെ തെക്ക് ദിശയിൽ ക്ലോക്ക് വയ്ക്കരുത്. കാരണം തെക്ക് ദിശ ശുഭകരമല്ല. ഈ ദിശയിൽ ഘടികാരം വയ്ക്കുന്നത് അശുഭകരമാണ്. ഇത് വീട്ടിൽ നിഷേധാത്മകത കൊണ്ടുവരുകയും പുരോഗതി തടയുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.