Tricks for Success: തങ്ങള്‍ കൈവയ്ക്കുന്ന മേഖലകളില്‍ വിജയം നേടുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി രാവും പകലും പരിശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍, ചിലര്‍ക്കെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന വിജയം നേടുവാന്‍ സാധിച്ചു എന്ന് വരില്ല. ഈ സാഹചര്യത്തില്‍    ഗരുഡപുരാണം അവരുടെ സഹായത്തിനെത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Don't dos on Thursday: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍  ചെയ്യുന്നത് ദോഷം, ദാരിദ്ര്യം ഫലം 

ഗരുഡപുരാണത്തിന് ഹിന്ദുമതത്തിൽ മഹാപുരാണം എന്ന പദവി നൽകിയിട്ടുണ്ട്. മഹാവിഷ്ണുവും ദേവന്‍റെ  പ്രിയപ്പെട്ട വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിൽ, ഭഗവാൻ വിഷ്ണു ജനനമരണ ചക്രത്തെക്കുറിച്ചും ആത്മാവിന്‍റെ യാത്രയെക്കുറിച്ചും വിജയകരവും സന്തോഷകരവുമായ ജീവിതം എങ്ങനെ നയിക്കാമെന്നും പറയുന്നു. 


Also Read:  Financial Rules Changes In September: നാളെമുതല്‍ ഈ സാമ്പത്തിക നിയമങ്ങളിൽ വരുന്നു നിരവധി മാറ്റങ്ങൾ
 
ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ, ഒരു വ്യക്തിക്ക് ആരോഗ്യം, സമ്പത്ത്, ഭാഗ്യം എന്നിവ നേടാനുള്ള ഭാഗ്യം ലഭിക്കും. അതായത്, ഗരുഡപുരാണത്തിൽ ജീവിതവും മരണവും മാത്രമല്ല, വിജയം, സമ്പത്ത്, സന്തോഷം എന്നിവ നേടാനുള്ള വഴികളും പരാമർശിക്കുന്നു. അതിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിച്ചാൽ ആ വ്യക്തിക്ക് മനോഹരമായ ജീവിതം നയിക്കാനാകും. 


ജീവിതത്തില്‍ വിജയം നേടുന്നതിനായി ഗരുഡപുരാണത്തിൽ പ്രഭാത സമയത്ത് ചെയ്യേണ്ട ചില പ്രധാന കാര്യങ്ങൾ പറയുന്നുണ്ട്. എല്ലാ ദിവസവും ഉണരുമ്പോള്‍ ചെയ്യുന്ന ചില  കാര്യങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം സമ്മാനിയ്ക്കും  


ഗരുഡപുരാണം പറയുന്നതനുസരിച്ച് ഒരു വ്യക്തി പതിവായി രാവിലെ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് ആ വ്യക്തിയുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. കൂടാതെ, ആ വ്യക്തിയുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും, ഇതിനായി പ്രഭാത സമയം വളരെ സവിശേഷമാണ്. ഇത് ദിവസം മുഴുവന്‍ വിജയകരവും മനോഹരവും മികച്ചതുമാക്കുന്നു. 


 നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിയ്ക്കുന്ന, നിങ്ങള്‍ക്ക് വിജയം സമ്മാനിയ്ക്കുന്ന  പ്രഭാത നിയമങ്ങളെക്കുറിച്ച് അറിയാം... 


1 എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഈശ്വരനെ വിധി പ്രകാരം ആരാധിക്കുക. ഒപ്പം പൂർവികരുടെ അനുഗ്രഹം തേടുക. ഗരുഡപുരാണം അനുസരിച്ച്, ദൈവത്തിന്‍റെയും പൂർവ്വികരുടെയും അനുഗ്രഹത്തോടെ ദിവസം ആരംഭിക്കുന്നവർക്ക് ജീവിതത്തിൽ എപ്പോഴും വിജയം ലഭിക്കും.


2. സ്വയം എന്തെങ്കിലും കഴിക്കുന്നതിനുമുമ്പ് ദിവസവും ഭക്ഷണത്തിന്‍റെ ഒരു അംശം ദൈവത്തിന് സമർപ്പിക്കുന്നത് ഉറപ്പാക്കുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയും അന്നപൂർണയും ഉൾപ്പെടെ എല്ലാ ദേവീദേവന്മാരും അനുഗ്രഹം വര്‍ഷിക്കുന്നു. അത്തരമൊരു വീട്ടില്‍ ഒരിയ്ക്കലും ദാരിദ്ര്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം.  


3. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ദരിദ്രരെയും നിരാലംബരെയും സഹായിക്കുക. നിങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം ദാനമായി നല്‍കുക. ഇങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് ജീവിതത്തിലെ എല്ലാ സന്തോഷവും മാത്രമല്ല, മരണാനന്തരം സ്വർഗ്ഗവും ലഭിക്കുന്നു. ആ വ്യക്തിയുടെ  ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന് ഒരു കുറവുണ്ടാകില്ല.  


4. ഗരുഡപുരാണം അനുസരിച്ച്, ഓരോ വ്യക്തിയും ദിവസവും ആത്മപരിശോധന നടത്തണം. തന്‍റെ ജീവിതത്തില്‍ സംഭവിച്ച തെറ്റും ശരിയും തെറ്റായ തീരുമാനങ്ങളും മനസ്സിലാക്കാനും ഭാവിയിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള വിവേചനാധികാരം വികസിപ്പിക്കാനും ഇതിലൂടെ ഒരു വ്യക്തിയ്ക്ക് കഴിയും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.