Ravi Pushya Yoga 2023 Rashifal: ജ്യോതിഷത്തിൽ പറയുന്ന 27 നക്ഷത്രങ്ങളിൽ പുഷ്യ (പൂയം) നക്ഷത്രം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച പുഷ്യനക്ഷത്രം വരുമ്പോൾ അതിനെ രവി പുഷ്യനക്ഷത്രം എന്ന് വിളിക്കുന്നു. എന്നാൽ വ്യാഴാഴ്ച പുഷ്യനക്ഷത്രം വരുമ്പോൾ അതിനെ ഗുരു പുഷ്യനക്ഷത്രം എന്നാണ് വിളിക്കുന്നതും.  സെപ്റ്റംബർ മാസത്തിൽ വരുന്ന പുഷ്യനക്ഷത്രം ഞായറാഴ്ചയായതിനാൽ ഇത് രവി പുഷ്യ നക്ഷത്രമായിരിക്കും. രവി പുഷ്യ നക്ഷത്രം 2023 സെപ്റ്റംബർ 10 നാണ് രൂപപ്പെടുന്നത്.  ഈ ദിവസം അജ ഏകാദശി കൂടിയാണ്.  ഇതോടെ ഈ ദിനത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കും.  ഈ ദിവസം പൂജ ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. സ്വർണ്ണം, വെള്ളി, പുതിയ കാർ, പുതിയ വീട്, വസ്തു മുതലായവ വാങ്ങുന്നതിന് പുഷ്യ നക്ഷത്രത്തെ വളരെ അനുകൂലമായി കണക്കാക്കുന്നു. കൂടാതെ 2023 സെപ്റ്റംബർ 10 ന് രൂപപ്പെടുന്ന രവി പുഷ്യ നക്ഷത്രം ചില രാശിക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും.  രവി പുഷ്യയോഗം 2023 സെപ്റ്റംബർ 10 ന് വൈകുന്നേരം 5: 06 മുതൽ സെപ്റ്റംബർ 11 ന് രാവിലെ 6:15 വരെ തുടരും. 3 രാശിയിലുള്ളവർക്ക് ഈ യോഗം വളരെ അനുകൂലമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചൊവ്വ കന്നി രാശിയിൽ സൃഷ്ടിക്കും ശത്രുഹന്തയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രവി പുഷ്യ നക്ഷത്രം വളരെ ഗുണം ചെയ്യും. ഇത്തരക്കാർക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അനുഗ്രഹത്താൽ ധനനേട്ടം ഉണ്ടാകും. പണമൊഴുക്കിന് പുതിയ വഴികൾ സൃഷ്ടിക്കും. നിങ്ങൾക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാൻ സാധിക്കും.  അത് പ്രയോജനകരമാകും. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, ഇത് എല്ലാ ജോലികളിലും വിജയം നൽകും.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് രവി പുഷ്യ നക്ഷത്രം വളരെയധികം ഗുണം ചെയ്യും.  ഇക്കൂട്ടർക്ക് സമ്പത്ത് ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ വീണ്ടും ആരംഭിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ യോഗമുണ്ടാകും.


Also Read: 30 വർഷത്തിനുശേഷം ശനി സ്വരാശിയിൽ; ഈ രാജയോഗത്തിലൂടെ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!


തുലാം (libra): രവി പുഷ്യ നക്ഷത്രം തുലാം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇത്തരക്കാർക്ക് എവിടെ നിന്നും പെട്ടെന്ന് പണം ലഭിക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും. നിങ്ങളുടെ കടം തീരും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ ആരംഭിച്ച്  അത് ഉടൻ പൂർത്തിയാക്കും. കരിയറിലെ പുരോഗതിയും പ്രധാനപ്പെട്ട ഒരു അവസരവും കണ്ടെത്താനാകും. നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നല്ല വാർത്തകൾ കണ്ടെത്താനാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ