മാർച്ച് മാസം ഗ്രഹങ്ങളുടെ സ്ഥാന മാറ്റ സമയം കൂടിയാണ്. മാർച്ച് 15-നുള്ള സൂര്യൻറെ രാശി മാറ്റമാണ് ഇതിന് കാരണം.  കുംഭ രാശിയിൽ നിന്ന് സൂര്യൻ  മീനരാശിയിലേക്ക്  മാറുന്നതോടെ ചില രാശിക്കാർക്കും അതിൻറെ ഫലങ്ങൾ ഉണ്ടാവും. അവയാണ് ചുവടെ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുന രാശി 


സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് ധൈര്യം വർദ്ധിപ്പിക്കുന്നു. കഠിനാധ്വാനത്തിലൂടെ ഈ സമയത്ത് ആവശ്യമുള്ള നിങ്ങൾക്ക്  നേടാനാകും. മറ്റുള്ളവരിൽ നിന്നുമുള്ള ബഹുമാനവും  വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും മുന്നേറാനുള്ള അവസരങ്ങളാണ് പുതിയ രാശി മാറ്റത്തിൻറെ ഫലങ്ങളിലൊന്ന്. അവസരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുക.


കർക്കടക രാശി 


സൂര്യന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് ചില സന്ദർഭങ്ങളിൽ പ്രതികൂല ഫലങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. ജോലിയിൽ തടസ്സങ്ങളും വെല്ലുവിളികളും ഉണ്ടാകാം. ക്ഷമയോടെയിരിക്കുക.  പുതിയതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സമയമാണിത്.


തുലാം രാശി 


തുലാം രാശിക്കാർ ഈ സമയത്ത് ശ്രദ്ധിക്കണം. ദീർഘനാളായി തുടരുന്ന ജോലികൾ വേഗത്തിലാകുകയോ പൂർത്തിയാക്കുകയോ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലിയും ശ്രദ്ധിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സിലും കഠിനാധ്വാനത്തിനനുസരിച്ച് ഫലം ഉണ്ടാവും.


ധനു രാശി


വളരെക്കാലമായി നിങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ സൂര്യ സംക്രമണ ഫലമായി സാധിക്കും. ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാക്കാനാവും. ബിസിനസ്സിൽ ലാഭകരമായ സാഹചര്യം ഉണ്ടാകാം. കുടുംബത്തിനൊപ്പം കുറച്ച് അധികം സമയം നൽകാൻ സാധിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA