Sun Transit 2022: 2022 അവസാനം വരെ ഈ രാശിക്കാർക്ക് ലഭിക്കും സൂര്യ കൃപ; ലഭിക്കും ഉന്നതസ്ഥാനവും, ധനവും!
Surya Gochar November 2022: ഈ മാസത്തിൽ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബറിൽ ധനു രാശിയിലായിരിക്കും അവസാന സൂര്യ സംക്രമം നടക്കുക. ഈ രണ്ട് മാറ്റങ്ങളും ചില രാശിക്കാർക്ക് വളരെ ഭാഗ്യമുള്ളതായിരിക്കും.
Sun Transit in November: 2022 അവസാനിക്കാൻ 2 മാസങ്ങൾ മാത്രം ബാക്കി. ഈ സമയം 2 തവണ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറും. നവംബർ, ഡിസംബർ മാസങ്ങളിൽ സംഭവിക്കുന്ന ഈ സൂര്യ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. 2022 നവംബർ 16 ന് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശേഷം 2022 ഡിസംബർ 16 ന് സൂര്യൻ ധനു രാശിയിൽ സഞ്ചരിക്കും. സൂര്യന്റെ ഈ രണ്ട് രാശിമാറ്റങ്ങൾ 3 രാശിക്കാർക്ക് തൊഴിൽ, ജോലി, പണം എന്നിവയിൽ വലിയ പുരോഗതി നൽകും. വരാനിരിക്കുന്ന 2 മാസങ്ങളിൽ ഏതൊക്കെ രാശികൾക്കാണ് ശുഭകരം എന്ന് നമുക്ക് നോക്കാം.
Also Read: ശുക്ര സംക്രമണം: ഈ 4 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തിളങ്ങും, ലഭിക്കും വൻ ധനാലാഭവും
സൂര്യൻ സംക്രമിക്കുന്നതോടെ ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും
ഇടവം (Taurus): 2022 നവംബറിലെയും ഡിസംബറിലെയും സൂര്യ സംക്രമം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ച് ബിസിനസുകാർക്ക് നവംബറിൽ നേട്ടമുണ്ടാകും. ജോലിയിലും ബിസിനസ്സിലും മുന്നേറാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ഡിസംബറിൽ ധനലാഭം ഉണ്ടാകും. മൊത്തത്തിൽ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും ഒപ്പം കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
കർക്കടകം (Cancer): വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമം കർക്കടക രാശിക്കാർക്ക് പരീക്ഷ-ഇന്റർവ്യൂവിൽ വിജയം നൽകും. വലിയ വിജയം ഉണ്ടാകും. പുതിയ ജോലി ലഭിക്കും. അതുപോലെ ധനുരാശിയിലെ സൂര്യന്റെ സംക്രമണം ഇവർക്ക് ഭാഗ്യം കൊണ്ടുവരും. ജോലിയിൽ വിജയം ഉണ്ടാകും. കഠിനാധ്വാനം പൂർണ ഫലം നൽകും. ധനഗുണമുണ്ടാകും. ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും.
Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ
കന്നി (Virgo): ധനു രാശിയിലെ സൂര്യന്റെ സംക്രമം കന്നി രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. വലിയ പണം സമ്പാദിക്കാം. തീർത്ഥാടനത്തിന് പോകാം. പിതാവിന്റെ സഹായത്താൽ ഒരു വലിയ ജോലി പൂർത്തീകരിക്കും. വൃശ്ചിക രാശിയിലെ സൂര്യന്റെ പ്രവേശനം ആത്മവിശ്വാസം വർദ്ധിപ്പിക്കും. കരിയറിൽ വലിയ പുരോഗതി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. വരുമാനം വർധിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...