വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായ സൂര്യൻ എല്ലാ മാസവും തന്റെ രാശി മാറ്റുന്നു. സൂര്യരാശി മാറുന്നത് സംക്രാന്തി എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും ജനുവരി 14/15 തീയതികളിൽ സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്നു. ഇത് മകര സംക്രാന്തി എന്നറിയപ്പെടുന്നു. രാജ്യത്തുടനീളം വ്യത്യസ്തമായാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ധനു രാശിയിലെ സൂര്യൻ രണ്ട് ദിവസം കൂടി കഴിഞ്ഞ് രാശി മാറി മകരരാശിയിലേക്ക് പ്രവേശിക്കുകയാണ്. 2024 ജനുവരി 15 ന് സൂര്യൻ മകരരാശിയിൽ പ്രവേശിക്കുകയും അടുത്ത മാസം ഈ രാശിയിൽ ചെലവഴിക്കുകയും ചെയ്യും. ഈ സമയത്ത്, നാല് രാശിക്കാരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ഈ നാല് രാശിക്കാർക്കും ഇത് വളരെ ഭാഗ്യ സമയമാണെന്ന് പറയപ്പെടുന്നു. 


മകരരാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ഈ നാല് രാശിക്കാരുടെ ഭാഗ്യത്തെ മാറ്റും
 
മേടം


സൂര്യന്റെ മകര സംക്രാന്തി മേടരാശിയുടെ ജീവിതത്തിൽ വളരെ ശുഭകരമാണെന്ന് തെളിയിക്കും. സൂര്യരാശിമാറ്റം മൂലം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും കരിയറുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വപ്നങ്ങൾ ഈ സമയത്ത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്യും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കും ശുഭവാർത്തകൾ പ്രതീക്ഷിക്കാം. 


ALSO READ: ആ​ഘോഷങ്ങൾക്ക് മധുരം പകരാൻ..! മകരസംക്രാന്തി ദിനത്തിൽ ഈ പലഹാരങ്ങൾ തയ്യാറാക്കൂ


ഇടവം


സൂര്യരാശി സംക്രമം ഇടവം രാശിക്ക് നല്ല ഫലങ്ങൾ നൽകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വിദേശവ്യാപാരത്തിൽ നിന്ന് വലിയ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന അത്ഭുതകരമായ അവസരങ്ങൾ നന്നായി ഉപയോഗിച്ചാൽ സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. 


ചിങ്ങം: 
സൂര്യരാശിയുടെ മാറ്റം ചിങ്ങം രാശിയുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. ചിങ്ങം രാശിയുടെ അധിപൻ കൂടിയായ സൂര്യൻ ഈ രാശിയെ പോസിറ്റീവ് എനർജി കൊണ്ട് നിറയ്ക്കുന്നു. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഔദ്യോഗിക ജീവിതത്തിലും പുരോഗതി കാണാൻ കഴിയും. 


വൃശ്ചികം
 
വൃശ്ചികം രാശിക്കാർക്ക് പ്രത്യേകിച്ച് അവരുടെ തൊഴിൽ ജീവിതത്തിൽ സൂര്യ സംക്രമണം വളരെ ഗുണകരമാണ്. കരിയറിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. ഉദ്യോഗാർത്ഥിക്ക് പ്രൊമോഷൻ സാധ്യതയുണ്ടെങ്കിൽ, നിങ്ങളുടെ പ്രതീക്ഷയ്‌ക്കനുസൃതമായി തൊഴിലന്വേഷിക്കുന്നവർക്ക് ഒരു നല്ല ജോലി വാഗ്‌ദാനം ലഭിച്ചേക്കാം. യാത്രകളിൽ നിന്ന് പണം പ്രതീക്ഷിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.