Sun Transit 2024: ശനി ജയന്തിക്ക് ശേഷം സൂര്യ സംക്രമണം; ഈ രാശിക്കാർക്ക് ഇനി ഭാഗ്യദിനങ്ങൾ
Surya Gochar 2024: ജൂൺ എട്ടിന് സൂര്യ സംക്രമണം നടക്കും. ജൂൺ എട്ടിന് ഉച്ചയ്ക്ക് 1.16ന് ആണ് സൂര്യന്റെ രാശിമാറ്റം.
ജ്യോതിഷത്തിൽ, സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സൂര്യന്റെ സ്ഥാനം ധാരാളം നേട്ടങ്ങൾ നൽകുന്നു. അവരുടെ ആത്മവിശ്വാസവും പ്രശസ്തിയും വർധിക്കുന്നു. വിജയം നേടുന്നു. ജ്യോതിഷ പ്രകാരം, സൂര്യൻ ചിങ്ങത്തിന്റെ അധിപനാണ്.
ജൂൺ എട്ടിന് സൂര്യ സംക്രമണം നടക്കും. ഈ ദിവസം, സൂര്യൻ രോഹിണി നക്ഷത്രത്തിൽ നിന്ന് മൃഗശിര നക്ഷത്രത്തിൽ പ്രവേശിക്കും. ജൂൺ എട്ടിന് ഉച്ചയ്ക്ക് 1.16ന് ആണ് സൂര്യന്റെ രാശിമാറ്റം. ജൂൺ 22ന് അർധനക്ഷത്രത്തിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. സൂര്യന്റെ സംക്രമണത്തിലൂടെ ഏതെല്ലാം രാശിക്കാർക്കാണ് ഗുണം ഉണ്ടാകുന്നതെന്ന് നോക്കാം.
തുലാം: ജ്യോതിഷ പ്രകാരം, സൂര്യന്റെ സംക്രമണം തുലാം രാശിക്കാർക്ക് നിരവധി ഭാഗ്യങ്ങൾ നൽകുന്നു. അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് അവർക്ക് മോചനം ലഭിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.
ALSO READ: ജാതകത്തിൽ ശനിദോഷം ഉണ്ടോ? ശനിജയന്തിയിൽ ഈ പരിഹാരങ്ങൾ ചെയ്യൂ... ഫലം ഉറപ്പ്
മേടം: മേടം രാശിക്കാർക്ക് ഈ സമയം ഭാഗ്യമുള്ളതായിരിക്കും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും. ജോലികളിൽ വിജയം നേടും. സമ്പത്ത് വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. തൊഴിലിലും ബിസിനസിലും ലാഭം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക പ്രയാസങ്ങൾ തീരും.
വൃശ്ചികം: സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ബിസിനസിൽ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകും. കുടുംബത്തിൽ സന്തോഷം വർധിക്കും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും.
കുംഭം: ഈ രാശിയിലുള്ള ആളുകൾക്ക് സൂര്യന്റെ സംക്രമണം വലിയ അനുഗ്രഹങ്ങൾ നൽകും. ഭൗതിക സുഖങ്ങൾ വർധിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. അവിവാഹിതർക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ വരും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.
കർക്കടകം: കർക്കടകം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം വിജയവും ഭാഗ്യവും നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സമൂഹത്തിൽ ആദരവ് വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.