Sun Transit In Libra 2023:  ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. കൂടാതെ, ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിനും രാശി മാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നതിന്  ഈ രാശി മാറ്റം കാരണമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Jupiter Transit 2023: 2024 രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ വര്‍ഷം!! വ്യാഴ സംക്രമം സമ്പത്ത് വര്‍ഷിക്കും 
 
എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഈ രാശി മാറ്റത്തിന്‍റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില  രാശിക്കാരില്‍ വലിയ ദോഷമായിരിക്കും ഗ്രഹങ്ങളുടെ രാശി മാറ്റം മൂലം സംഭവിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഭാഗ്യം പ്രദാനം ചെയ്യും. 


Also Read:  Money and Vastu: ഈ സാധനങ്ങള്‍ ഒരിയ്ക്കലും പേഴ്സില്‍ സൂക്ഷിക്കരുത്, ദാരിദ്ര്യം ജീവിതം നശിപ്പിക്കും 


ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്‍റെ രാശി മാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. സൂര്യന്‍ എല്ലാ മാസത്തിലും രാശി മാറുന്നു. 


ഒക്ടോബർ 18 ന് സൂര്യൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നവംബർ 17 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും. സൂര്യന്‍റെ രാശി മാറ്റം കന്നി രാശിക്കാർക്ക് വളരെ നല്ലതാണെന്ന് തെളിയിക്കും, ഈ രാശിക്കാര്‍ ഏറെ ആത്മവിശ്വാസത്തോടെ എല്ലാ രംഗത്തും പ്രത്യക്ഷപ്പെടും.


കന്നി രാശിക്കാര്‍ ഈ സമയം തങ്ങളുടെ ചിലവുകൾ ആസൂത്രണം ചെയ്യേണ്ടിവരും. കൂടാതെ, നിങ്ങളുടെ സംസാരം കൂടുതല്‍ കഠിനമാവാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുന്നത് ഉചിതമാണ്. ഒക്ടോബർ 30 വരെ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ സാമ്പത്തിക വളർച്ച ഉണ്ടാകാം. നേട്ടവും ഉണ്ടാകും. 


പ്രഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവര്‍ ജാഗ്രതയോടെ സംസാരിക്കാൻ ശ്രദ്ധിക്കുക, ഓഫീസിലെ സഹപ്രവർത്തകരോട് മാന്യമായി സംസാരിക്കുക, തമാശയും മോശം ഭാഷയും ഒരുപക്ഷേ തര്‍ക്കത്തിന് ഇടയാക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവര്‍ക്ക് പ്രിയപ്പെട്ട ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. 


ബിസിനസുകാരുടെ സാമ്പത്തിക പ്രതിസന്ധിയില്‍ മാറ്റമുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്, ഭൂമിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നഷ്‌ടമായ പണം തിരികെ ലഭിക്കും. ഗ്രഹങ്ങളുടെ സഞ്ചാരം ചില്ലറ വ്യാപാരികളെ ലാഭകരമാക്കും. ബിസിനസ് കാര്യങ്ങളിൽ വളരെ ജാഗ്രതയുള്ളതായിരിക്കും, നിങ്ങൾ തയ്യാറാക്കിയ പദ്ധതി വിജയിക്കും. 


കന്നി  രാശിക്കാരായ യുവാക്കൾ അവരുടെ മുഴുവൻ ശ്രദ്ധയും ക്രിയാത്മക പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കണം. നിങ്ങളുടെ സർഗ്ഗാത്മകത പൂർണ്ണമായി ഉപയോഗിക്കുക.  


രക്ഷിതാക്കൾ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കണം. ഇത് മികച്ച ഫലങ്ങൾ നൽകും. പൂർവ്വിക കാര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ, മൂന്നാമതൊരാളിൽ നിന്ന് സഹായം സ്വീകരിക്കണം.   


നിങ്ങളുടെ പഴയ രോഗങ്ങൾ വീണ്ടും വരാനോ, വർദ്ധിക്കാനോ സാധ്യതയുള്ളതിനാൽ അവ നിരീക്ഷിക്കേണ്ടതുണ്ട്. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ സമീപിച്ച് ശരിയായ ചികിത്സ നേടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.