Surya Rashi Parivartan 2022: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്.  ഈ വർഷത്തെ അവസാന സൂര്യ രാശിമാറ്റം ഇന്നാണ്. ഈ ദിവസം സൂര്യൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും, അടുത്ത വർഷം ജനുവരി 14 രാത്രി വരെ സൂര്യൻ ധനുരാശിയിൽ തുടരും ശേഷം മകരരാശിയിലേക്ക് പ്രവേശിക്കും. മകരം രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം മകരസംക്രാന്തിയുടെ വലിയ ഉത്സവമായി ആഘോഷിക്കാറുണ്ട്. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ 5 രാശിക്കാരുടെ ഭാഗ്യവും സൂര്യനെപ്പോലെ പ്രകാശിക്കും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!


മേടം (Aries): സൂര്യന്റെ രാശിമാറ്റം മേട രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. പഴയ പ്രശ്നങ്ങൾ അവസാനിക്കും, ജോലിയിലെ തടസ്സങ്ങൾ നീങ്ങും, ശത്രുക്കൾ പരാജയപ്പെടും, കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. ദാനധർമ്മങ്ങൾ ചെയ്യും. ഊർജ്ജം, ധൈര്യം, ആത്മവിശ്വാസം എന്നിവ വർധിക്കും.


മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്ക് വൻ പുരോഗതിയും പണവും നൽകും. പഴയ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ദാമ്പത്യജീവിതം മികച്ചതായിരിക്കും. വരുമാനം വർധിച്ചേക്കാം.


Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


കന്നി (Virgo): സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഈ സമയം പുരോഗതിയും പണവും മാത്രമല്ല, ജീവിതത്തിലെ സുഖസൗകര്യങ്ങളും വർദ്ധിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധ്യത. ബിസിനസിൽ വൻ ധനലാഭമുണ്ടാകും. 


ചിങ്ങം (Leo): സൂര്യൻ രാശി മാറുന്നതോടെ ചിങ്ങം രാശിക്കാരുടെ സുവർണ ദിനങ്ങൾ ആരംഭിക്കും. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ് അതുകൊണ്ടുതന്നെ ഈ ഒരു മാസത്തിൽ ഇവർക്ക് വൻ വിജയങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമയം സ്ഥാനക്കയറ്റം, വലിയ ഇടപാടുകൾ അല്ലെങ്കിൽ കരാറുകൾ എന്നിവ ലഭിക്കാൻ സാധ്യത.


Also Read: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ! 


ധനു (Sagittarius): സൂര്യൻ രാശിമാറി ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയം ഇവർക്ക്  വരദാനം പോലെയായിരിക്കും.  ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, അത് അവരുടെ ജോലിയിൽ വിജയം കൊണ്ടുവരും. ജോലിയിൽ ഈ സമയം ഇവരുടെ സ്ഥാനം ശക്തമാകും അത് സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. നിക്ഷേപത്തിന് ഏറ്റവും നല്ല സമയമാണ്.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.