Sun Transit: സൂര്യൻ കന്നി രാശിയിലേക്ക്: നേട്ടം ആർക്ക്, ആർക്കൊക്കെയാണ് നഷ്ടം?
സെപ്റ്റംബർ 17-ന് സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും. കന്നിരാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചിലർക്ക് അശുഭകരമായ ഫലങ്ങളും നൽകുന്നു.
ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശിക്കാർക്കും ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. സെപ്റ്റംബറിലെ ഏറ്റവും വലിയ രാശിമാറ്റമാണ് അഞ്ച് ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത്. സെപ്റ്റംബർ 17-ന് സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും. കന്നിരാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചിലർക്ക് അശുഭകരമായ ഫലങ്ങളും നൽകുന്നു. സൂര്യന്റെ ഭാവമാറ്റം മൂലം മേടം മുതൽ മീനം വരെയുള്ള എല്ലാ രാശികളിലും സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചറിയാം.
മേടം (Aries) - മേടം രാശിക്കാർക്ക് ആത്മനിയന്ത്രണം ആവശ്യമാണ്. ക്ഷമ കൈവിടാതിരിക്കുക. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായി നടത്തുന്ന വിദേശയാത്ര ലാഭകരമാകും.
ഇടവം (Taurus) - ഇടവം രാശിക്കാർക്ക് വളരെ ആത്മവിശ്വാസം ഉണ്ടായിരിക്കും. മനസ്സിന് സന്തോഷമുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുരോഗതി കൈവരിക്കും. അതേസമയം ചെലവ് കൂടുതലായിരിക്കും.
മിഥുനം (Gemini) - ഈ രാശിക്കാർ അവരുടെ അനാവശ്യ കോപം ഒഴിവാക്കുക. മനസിലെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ബിസിനസ് മെച്ചപ്പെടും. വാഹനം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കും. കുടുംബത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകും.
കർക്കടകം (Cancer) - ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും കർക്കടകം രാശിക്കാർക്ക് കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. അക്കാദമിക പ്രവർത്തനങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകും. സാഹിത്യ-ബൗദ്ധിക കൃതികൾ മൂല്യവും ആദരവും നൽകും. വരുമാനം വർദ്ധിക്കും. ഒപ്പം ചെലവും കൂടും.
Also Read: Astrology: കേതു തുലാം രാശിയിൽ; അടുത്ത 4 മാസം ഈ രാശികൾക്ക് പ്രതിസന്ധിയുടെ കാലം
ചിങ്ങം (Leo) - ചിങ്ങം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും മികച്ച ആത്മവിശ്വാസമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബത്തിൽ ബഹുമാനം ഉണ്ടാകും. സർക്കാർ-അതോറിറ്റി സഹകരണവും ലഭിക്കും.
കന്നി (Virgo) - ആത്മവിശ്വാസം ഉണ്ടായാലും അമിത ആവേശം ഒഴിവാക്കുന്നതാണ് നല്ലത്. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. അക്കാദമിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വരുമാനം വർധിക്കും. വ്യവസായത്തിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും.
തുലാം (Libra) - മനസ്സിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. കുടുംബജീവിതം സന്തോഷകരമാകും. പരസ്പര സഹകരണം ഉണ്ടാകും. വരുമാനം വർധിക്കും.
വൃശ്ചികം (Scorpio) - മനസ്സ് അസ്വസ്ഥമാകും. ആത്മനിയന്ത്രണം പാലിക്കുക. ബിസിനസിൽ ബുദ്ധിമുട്ടുകൾ നേരിടാം. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കുക.
ധനു (Sagittarius) - മനസ്സ് അസ്വസ്ഥമാകും. ആത്മനിയന്ത്രണം പാലിക്കുക. അമിത കോപം ഒഴിവാക്കുക. കുടുംബത്തിൽ ആത്മീയ കാര്യങ്ങൾ സംഭവിക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
മകരം (Capricorn) - ആത്മവിശ്വാസം വർധിക്കുമെങ്കിലും അനാവശ്യ കോപവും തർക്കങ്ങളും ഒഴിവാക്കുക. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ ഇടപെടൽ വർധിക്കും. ജോലിസ്ഥലത്തും മൂല്യം വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
കുംഭം (Aquarius) - പഠനത്തിൽ കൂടുതൽ താൽപ്പര്യമുള്ളവരായിരിക്കും കുംഭം രാശിക്കാർ. അക്കാദമിക പ്രവർത്തനങ്ങളിൽ നല്ല ഫലങ്ങൾ നേടും. തൊഴിലിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും.
മീനം (Pisces) - മീനം രാശിക്കാർ പഠനത്തിൽ താൽപര്യം കാണിക്കും. പഠനകാര്യങ്ങളിൽ മികച്ച ഫലങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ബിസിനസ് മെച്ചപ്പെടും. ചെലവുകൾ വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...