ഓ​ഗസ്റ്റ് 16ന് സൂര്യൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക സ്ഥാനമുണ്ട്. 12 രാശികളെയും സൂര്യന്റെ സംക്രമണം ബാധിക്കും. ചില രാശിക്കാരിൽ ശുഭ ഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും നൽകുന്നു. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യ സംക്രമണത്തിലൂടെ നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സുഹൃത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബത്തിൽ നിങ്ങൾക്കുള്ള ഉത്തരവാദിത്തം വർധിക്കും. ഇതിലൂടെ നിങ്ങൾക്ക് കുടുംബത്തിലുള്ള ബഹുമാനം വർധിക്കുകയും ചെയ്യും.


ചിങ്ങം - ജോലി മാറ്റത്തിനോ സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസം വർധിക്കും. ഉന്നത വിദ്യാഭ്യാസം ​ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടിവരും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. മനസിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പൂർണ പിന്തുണയുണ്ടാകും. 


Also Read: Samsaptak Yog: ശനിയും സൂര്യനും ചേരുമ്പോൾ സൗഭാ​ഗ്യം; നേട്ടങ്ങൾ കൊയ്യും രാശിക്കാർ ഇവർ


 


കന്നി - കുടുംബത്തിൽ സന്തോഷമുണ്ടാകും. മാതാപിതാക്കളിൽ നിന്നുള്ള പിന്തുണയുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. ജോലിയിൽ പുരോ​ഗതിയുണ്ടാകും. വീട്ടിൽ മതപരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. 


ധനു - ധനു രാശിക്കാർക്ക് ഈ കാലയളവിൽ മനസിന് സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശ യാത്ര വേണ്ടിവരും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പൂർണ പിന്തുണയുണ്ടാകും. ജീവിതത്തിൽ വലിയ പുരോ​ഗതി കൈവരിക്കും. വരുമാനം വർധിക്കും. ഇതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.