Sun Transit 2022 : സൂര്യനും രാശി മാറ്റം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ഇനി കനത്ത നഷ്ടങ്ങൾ
Sun TRansit : ജൂൺ 15 ന് സൂര്യൻ മീന രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് പോകും. ഇത് മൂലം 4 രാശിക്കാരുടെ ജീവിതത്തിൽ കനത്ത നഷ്ടങ്ങൾ ഉണ്ടാകും.
ജൂൺ 15 മുതൽ സൂര്യ ദേവനും രാശി മാറ്റം വരികെയാണ്. ഒരാളുടെ രാശിയിൽ സൂര്യന്റെ പ്രഭാവം കുറയുമ്പോൾ, അത് പ്രതികൂലമായി ബാധിക്കും. ആരോഗ്യം, അന്തസ്സ്, പ്രശസ്തി എന്നിവയിലെല്ലാം നഷ്ടങ്ങൾ ഉണ്ടാകും. എന്നാൽ സൂര്യൻ രാശി മാറുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയും ചെയ്യു. ജൂൺ 15 ന് സൂര്യൻ മീന രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് പോകും. ഇത് മൂലം 4 രാശിക്കാരുടെ ജീവിതത്തിൽ കനത്ത നഷ്ടങ്ങൾ ഉണ്ടാകും.
മിഥുനം: മിഥുനം രാശിയിൽ ജനിച്ചവർ ഈ സമയത്ത് വളരെ ശ്രദ്ധയോടെ ജീവിക്കണം. സൂര്യൻ മിഥുനം രാശിയിലേക്ക് കടക്കുമ്പോൾ ഈ രാശിക്കാർക്ക് വളരെയധികം പ്രശ്‍നങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഇവർ കോപം അടക്കാൻ വളരെയധികം ശ്രദ്ധിക്കണംകൂടാതെ ഈ രാശിക്കാരെ അലോരസപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രദ്ധിക്കണം. തൊഴിൽ മേഖലയിലും പ്രശ്‍നങ്ങൾ ഉണ്ടാകും.
ALSO READ: ചൊവ്വയുടെ സ്ഥാനമാറ്റം; ഈ 3 രാശിക്കാർക്ക് ഇനി മുതൽ കുബേര യോഗം
തുലാം : തുലാം രാശിക്കാർക്കും ഈ സമയം ഒട്ടും ഗുണകരമല്ല. ഈ സമയത്ത് പെട്ടെന്ന് ദേഷ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രശ്‍നങ്ങൾ ഉണ്ടാക്കും. കുടുംബത്തിലും ഈ സമയത്ത് നിരവധി പ്രശ്‍നങ്ങൾ ഉണ്ടക്കയം. കനത്ത സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വരാനും സാധ്യതയുണ്ട്.
കർക്കിടകം : കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ സമയം തൊഴിൽ മേഖലയിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകും. ജോലിക്കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകണം . ജീവിതത്തിൽ നിരാശയും അസംതൃപ്തിയും ഉണ്ടാകും. സഹോദരങ്ങളുമായി അസ്വാരസ്യങ്ങൾ ഉണ്ടാകും. സൂര്യദേവന് പൂജകൾ ചെയ്യുന്നത് ദോഷഫലങ്ങൾ കുറയ്ക്കും.
മീനം : മീനം രാശിയിൽ ജനിച്ചവർക്ക് ഈ സമയം വിദ്യാഭ്യാസ കാര്യങ്ങളിൽ തടസം നേരിടും. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമായി പ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനാപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ജോലിയിലും പ്രശ്‍നങ്ങൾ ഉണ്ടായേക്കും. ദേഷ്യവും സമ്മർദ്ദവും കുറയ്ക്കാൻ ശ്രദ്ധിക്കണം. വിഷാദ രോഗത്തിലേക്ക് എത്താനും സാധയതയുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.