Surya Rashi Parivartan 2022: ജ്യോതിഷത്തിൽ സൂര്യന്റെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കുകയും ചെയ്യും. ജൂലൈ 16 ശനിയാഴ്ച സൂര്യൻ കർക്കടക രാശിയിൽ പ്രവേശിച്ചു. അത് ആഗസ്റ്റ് 17 വരെ ഇവിടെ തുടരും. കർക്കടകത്തിലെ സൂര്യന്റെ സഞ്ചാരം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Gochar 2022: ശുക്രൻ കർക്കടകത്തിൽ: 2 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ധാരാളം പണവും സ്ഥാനവും!


ഇടവം (Taurus): ഇടവം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് സൂര്യന്റെ സഞ്ചാരം.  ഇത് നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ വിജയം നേടാൻ സഹായിക്കും. ഈ സമയത്ത് നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാനല്ല കഴിവുണ്ടാകും.  സഹോദരങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. പ്രവർത്തന ശൈലി മെച്ചപ്പെടും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. ജോലിയിൽ നിങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ ലഭിച്ചേക്കാം.


ചിങ്ങം (Leo): ചിങ്ങം രാശിയുടെ 12-ാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം. ഇതുമൂലം ഇവർക്ക് വിദേശയാത്രയുടെ ഗുണം ലഭിക്കും. വ്യാപാരികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ലാഭമുണ്ടാക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്കും നല്ല സമയമായിരിക്കും.


Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ 


കന്നി (Virgo):  കന്നി രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. സൂര്യന്റെ അനുഗ്രഹത്താൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജോലിയിൽ അനുകൂല ഫലങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.