Surya - Budh Transit: നവരാത്രി സമയത്ത് രാശിമാറുന്നത് 2 ഗ്രഹങ്ങൾ; ഈ 3 രാശിക്കാർ സമ്പന്നരാകും
ഗ്രഹങ്ങളുടെ ചലനം മാറുന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇത് 12 രാശികളേയും ബാധിക്കുന്നു.
ഈ വർഷം ഒക്ടോബർ 15 മുതലാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. നവരാത്രി കാലത്ത് രണ്ട് ഗ്രഹങ്ങളാണ് അവയുടെ രാശി മാറാൻ പോകുന്നത്. ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഗ്രഹങ്ങളുടെ ചലനം മാറുന്നത് 12 രാശികളേയും ബാധിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും ലഭിക്കും. ഒക്ടോബർ 18 ന് സൂര്യൻ തുലാം രാശിയിലും 19ന് ബുധൻ തുലാം രാശിയിലും പ്രവേശിക്കും.
സൂര്യന്റെയും ബുധന്റെയും രാശികൾ മാറുന്നതിനാൽ ചില രാശിക്കാർക്ക് ഭാഗ്യം ലഭിക്കും. സൂര്യന്റെയും ബുധന്റെയും രാശികൾ മാറുന്നതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും എന്ന് നോക്കാം...
മേടം: മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. പുതിയ തുടക്കം കുറിക്കും. സങ്കടങ്ങളും വേദനകളും ഇല്ലാതാകും. സാമ്പത്തിക ലാഭം ഉണ്ടാകും, അത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. കുടുംബജീവിതം സന്തോഷകരമാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് പുതിയ വഴികൾ തുറക്കും. പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണ്. സാമ്പത്തിക വശം ശക്തമാകും. ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും.
കന്നി: പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ തുടക്കം കുറിക്കുന്നത് ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...