Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സൂര്യനെ 9 ഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. ഇതോടൊപ്പം ബഹുമാനം, ആത്മാവ്, ജോലി, പിതാവ്, പുരോഗതി എന്നിവയുടെ ഘടകം കൂടിയാണ്. ഫെബ്രുവരി 13ന് സൂര്യദേവൻ രാശി മാറാൻ പോകുകയാണ്.  സൂര്യന്റെ ഈ രാശിമാറ്റം കുംഭത്തിൽ സംഭവിക്കും. സൂര്യന്റെ രാശി മാറുന്നതോടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും. ആ രാശികളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mangal Gochar 2022: ഈ 5 രാശിക്കാർക്ക് ഉടൻ ലഭിക്കും ധനലാഭം, ചൊവ്വയുടെ അനുഗ്രഹത്താൽ ഭാഗ്യം തെളിയും


മേടം (Aries)


സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ശുഭകരമായി മാറും. സൂര്യന്റെ സംക്രമ സമയത്ത് ജോലിയിലും ബിസിനസ്സിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. എന്നിരുന്നാലും ഈ സമയത്ത് ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. സൂര്യന്റെ ഈ രാശി മാറ്റം സാമ്പത്തിക രംഗത്ത് സവിശേഷമാണെന്ന് തെളിയിക്കും.


Also Read: Horoscope February 12, 2022: ഇന്ന് കുംഭം രാശിക്കാർ ചെറിയ കാര്യങ്ങളിൽ കോപിക്കരുത്, മീനം രാശിക്കാർക്ക് നല്ല ദിനം


ഇടവം (Taurus)


ഇടവം രാശിക്കാർക്ക് സൂര്യന്റെ ഈ രാശിമാറ്റം ശരിക്കും വരദാനമായിരിക്കും. സൂര്യൻ സംക്രമിക്കുന്ന സമയത്ത് അന്തസ്സ് വർദ്ധിക്കും. ഇതോടൊപ്പം വമ്പിച്ച വിജയവും ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. നിക്ഷേപത്തിന്റെ കാഴ്ചപ്പാടിൽ സൂര്യന്റെ ഈ രാശിമാറ്റം ഗുണം ചെയ്യും. ഇതുകൂടാതെ ഈ സമയം ഇടപാടുകൾക്ക് അനുകൂലമായിരിക്കും.


Also Read: Astrology: ദേഷ്യം വന്നാൽ ശാന്തരാക്കാൻ പ്രയാസമാണ് ഈ രാശിയിലെ പെൺകുട്ടികളെ!


മകരം  (Capricorn)


സൂര്യന്റെ ഈ സംക്രമണം മകരം രാശിക്കാർക്ക് ശുഭകരമായിരിക്കും. സൂര്യൻ സംക്രമിക്കുന്ന സമയത്ത് കുടുംബ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് സൂര്യന്റെ ഈ രാശിമാറ്റം ശുഭകരമായി മാറും. ആത്മവിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പെട്ടെന്നുള്ള ധനലാഭത്തോടൊപ്പം സാമ്പത്തിക വശവും ശക്തമാകും.


Also Read:  7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു! 


മിഥുനം (Gemini)


സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ശുഭകരമായി മാറും. ധനവരവിന് പുതിയ അവസരങ്ങൾ ഉണ്ടാകും. സാമൂഹിക മാന്യത വർദ്ധിക്കും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. വ്യവസായികളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ നിന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.