Sun Transit 2022 Bad Effect: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന  സൂര്യൻ ഒക്ടോബർ 17 ന് രാശി മാറും. ഈ ദിവസം സൂര്യൻ കന്നിരാശി വിട്ട് തുലാം രാശിയിലേക്ക് പ്രവേശിക്കും. പല രാശിക്കാർക്കും ഈ ട്രാൻസിറ്റ് കാലയളവ് വളരെയധികം ഗുണം ചെയ്യും. എന്നാൽ ഈ 5 രാശിക്കാർക്ക് ഈ സമയം വളരെ മോശ സമയമാണ്.  അതായത് ഇവർക്ക് ഈ സമയത്ത് വലിയ കുഴപ്പങ്ങൾ നേരിടേണ്ടിവരും. അവർ ചെയ്യുന്ന ജോലിയൊന്നും  ശരിയാവില്ല കൂടാതെ വീട്ടിലും എപ്പോഴും കലഹമുണ്ടാകും. ആ രാശികൾ എന്തൊക്കെയാണെന്നും അവർ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും നമുക്ക് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ധൻതേരാസ് മുതൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം! 


 


കുംഭം (Aquarius): സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് കുടുംബ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിക്കും, അതുമൂലം മാനസികാരോഗ്യം വഷളാകും. ജോലിസ്ഥലത്തും അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും അത് നിങ്ങളെ വലിയ മോശമായ രീതിയിൽ ബാധിക്കും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. പുതിയ ജോലിയോ  യാത്രയോ തുടങ്ങരുത്.  ഇതിൽ നിന്നും ആശ്വാസം ലഭിക്കാൻ സൂര്യ മന്ത്രങ്ങൾ 108 തവണ ജപിക്കുന്നത് നല്ലതായിരിക്കും.


കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ സമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സംസാരം പരുഷമായതിനാൽ മറ്റുള്ളവരുമായുള്ള തർക്കം വർദ്ധിക്കും. നിങ്ങൾക്ക് ലഭിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ല. എല്ലാ ദിവസവും വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് മുതിർന്നവരുടെ അനുഗ്രഹം വാങ്ങാൻ മറക്കരുത്. നിങ്ങൾ ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മുതിർന്നവരുടെ ഉപദേശത്തോടെ തീരുമാനമെടുക്കുന്നത് ഉത്തമം.  


Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ 


 


മേടം (Aries):  സൂര്യന്റെ ഈ മാറ്റം ബിസിനസ്സ് ചെയ്യുന്നവർക്കും അനുകൂലമായിരിക്കില്ല. ബിസിനസ്സിൽ എന്തെങ്കിലും പുതിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് എല്ലാ പേപ്പറുകളും ശ്രദ്ധിച്ചു നോക്കുക, ശരിയായി വായിക്കുക. ആരുമായും സംഭാഷണത്തിൽ കയ്പേറിയ വാക്കുകൾ ഉപയോഗിക്കരുത്. വിവാഹിതരുടെ ജീവിതത്തിൽ പങ്കാളിയുമായി തർക്കമുണ്ടാകാം, അത് സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കുക. ഈ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് രാവിലെ ഉദിക്കുന്ന സൂര്യനെ കാണുക.


കന്നി (Virgo): ഈ രാശിക്കാർക്ക് ഈ സമയം വരുമാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അവരുടെ ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലായിരിക്കും.  കൂടാതെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.  നിങ്ങൾ ജോലി ചെയ്യുന്നിടത്ത് സഹപ്രവർത്തകരുമായി വഴക്കുകൾ ഉണ്ടായേക്കാം. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ സൂസഖിക്കണം അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. പ്രതിവിധിക്കായി ദിവസവും ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലുക.


Also Read: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ


മിഥുനം (Gemini) : സൂര്യന്റെ രാശിമാറ്റം ഈ രാശികകരുടെ ദാമ്പത്യ ജീവിതത്തിൽ നിരവധി പ്രക്ഷോഭങ്ങൾ കൊണ്ടുവരും. കൂടാതെ എത്ര കഠിനാധ്വാനം ചെയ്താലും നിങ്ങൾ ആഗ്രഹിച്ചപോലെ ഫലം ലഭിക്കില്ല.  കോപം വർദ്ധിക്കാനിടയുണ്ട്.  ജോലിസ്ഥലത്തും കുടുംബത്തിലും കോപിക്കാൻ സാധ്യത.  അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിച്ചേക്കാം. ഈ മോശ സമയം  അകറ്റാൻ ഞായറാഴ്ച ചെമ്പ് പാത്രത്തിൽ വെള്ളമൊഴിച്ച് സൂര്യദേവന് അർഘ്യം അർപ്പിക്കുന്നത് നന്ന്.


(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.