Surya Gochar 2022: സൂര്യൻ കർക്കിടകം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!
Kark Sankranti 2022: ഇന്ന് സൂര്യൻ കർക്കടക രാശിയിൽ. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ശുഭകരവും എന്നാൽ ചിലർക്ക് അശുഭകരവുമായിരിക്കാം.
Surya Rashi Parivartan: സൂര്യൻ ഇന്ന് രാത്രി 10:56 ന് മിഥുനം വിട്ട് കർക്കടക രാശിയിൽ പ്രവേശിക്കും. കർക്കടക രാശിയിൽ സൂര്യൻ പ്രവേശിക്കുന്നതിനെയാണ് കർകർക്കടക സംക്രാന്തി എന്ന് പറയുന്നത്. ഓഗസ്റ്റ് 17 വരെ സൂര്യൻ കർക്കടകത്തിൽ ചന്ദ്ര രാശിയിൽ തുടരും. അതിന്റെ ഫലം 12 രാശികൾക്കും ഉണ്ടാകും. ചിലർക്ക് സൂര്യന്റെ ഈ രാശിമാറ്റം വൻ ധനലാഭം നൽകുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരേയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം...
Also Read: ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം
മേടം (Aries): ഈ സമയം ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായ പല സംഭവങ്ങളും തരണം ചെയ്യേണ്ടി വരും. തർക്കങ്ങൾ ഉണ്ടാകാം. മോശം വാർത്തകൾ ലഭിച്ചേക്കാം. വസ്തുവകകളെ ചൊല്ലിയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വാഹനം വാങ്ങാൻ സാധ്യത.
ഇടവം (Taurus): ധൈര്യവും വീര്യവും വർദ്ധിക്കും. ശരിയായ തീരുമാനമെടുക്കും. ബഹുമാനം, പദവി വർദ്ധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും. വിദേശത്തുനിന്നും ലാഭമുണ്ടാകും. ധനലാഭമുണ്ടാകും
മിഥുനം (Gemini): ധനലാഭമുണ്ടാകും. നേത്രരോഗങ്ങൾ ഉണ്ടാകാം. വഴക്കുകൾ ഒഴിവാക്കുക. കോടതി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പുറത്ത് തീർക്കണം. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താം.
കർക്കടകം (Cancer): ഈ സമയം ഈ രാശിക്കാർക്ക് നല്ല സമയമായിരിക്കും. എന്നിരുന്നാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. സർക്കാരിന് നേട്ടമുണ്ടാകും. ബഹുമാനം വർദ്ധിക്കും.
Also Read: ഉറങ്ങുന്നതിന് മുൻപ് ജപിക്കാം ശിവക്ഷമാപണ സ്തോത്രം, മനസ് ശാന്തമാകും
ചിങ്ങം (Leo): പണത്തിന് ബുദ്ധിമുട്ടുണ്ടാകാം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. കഠിനാധ്വാനം ചെയ്യുക. പ്രണയജീവിതത്തിൽ ഉദാസീനത ഉണ്ടാകാം.
കന്നി (Virgo): ഈ സമയം ഈ രാശിക്കാർക്ക് വിജയം ലഭിക്കും. വരുമാനം വർദ്ധിക്കും. തീരുമാനങ്ങൾ ശരിയാണെന്ന് തെളിയും. വലിയ കരാറുകളിൽ ഒപ്പിടാം. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും.
തുലാം (Libra): നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. പുതിയ ജോലി, വലിയ സ്ഥാനം എന്നിവ ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം (Scorpio): നിങ്ങൾക്ക് വിജയം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങൾക്ക് ഒരു പുതിയ കരാർ ഉണ്ടാക്കാം. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായിരിക്കും. ശക്തി വർദ്ധിക്കും. പദ്ധതികൾ രഹസ്യമായി സൂക്ഷിക്കുക.
Also Read: Surya Gochar 2022: സൂര്യൻ ചന്ദ്ര രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും!
ധനു (Sagittarius): നിങ്ങൾക്ക് അപ്രതീക്ഷിതമായ ഫലങ്ങൾ ലഭിക്കും. മോശം കാര്യങ്ങൾ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ആരെങ്കിലും ഗൂഢാലോചന നടത്താം. തർക്കങ്ങൾ എളുപ്പത്തിൽ പരിഹരിക്കുക.
മകരം (Capricorn): ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. വിവാദങ്ങളിൽ അകപ്പെടരുത്. സർക്കാരിൽ നിന്ന് സഹായം ലഭിക്കും. ബന്ധുക്കളുമായി നല്ലരീതിയിൽ ഇടപെടുക.
കുംഭം (Aquarius): ഈ സമയം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്. തീരുമാനങ്ങൾ വിവേകത്തോടെ എടുക്കുക. ജോലിയിൽ വിജയമുണ്ടാകും. ധനലാഭമുണ്ടാകും. നല്ല കാര്യങ്ങൾ കണ്ടെത്താൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കില്ല.
മീനം (Pisces): അപ്രതീക്ഷിത ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഉന്നത സ്ഥാനവും ബഹുമതിയും ലഭിക്കും. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. വീട്ടിലെ മുതിർന്നവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ സമയം സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...