ജ്യോതിഷ പ്രകാരം സൂര്യൻ മാസത്തിൽ ഒരിക്കൽ രാശി മാറുന്നു. ഈ രാശിമാറ്റം ഓരോ ​ഗ്രഹങ്ങളെയും പല രീതിയിൽ ബാധിക്കുന്നു. ജൂൺ 15ന് സൂര്യൻ രാശി മാറി കഴിഞ്ഞു. സൂര്യൻ ധൈര്യം, വിജയം, ആത്മവിശ്വാസം, അന്തസ്സ്, ആരോഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഒരാളുടെ ജാതകത്തിൽ സൂര്യൻ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ, അത് അയാളുടെ ജീവിതത്തിൽ കൂടുതൽ പുരോഗതിയും ബഹുമാനവും കൊണ്ടുവരുമെന്ന് ഉറപ്പാണ്. സൂര്യൻ രാശിമാറിയപ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം തെളിയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ഇടവം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വരുമാനം വർദ്ധിപ്പിക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. തൊഴിൽ അന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രമോഷനും ശമ്പള വർധനവും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം വളരെ നല്ലതാണ്. ദൗത്യം വിജയിക്കും. 


ചിങ്ങം: ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. അവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ചിങ്ങം രാശിക്കാർക്ക് മൂല്യവും ബഹുമാനവും വർദ്ധിക്കും. ബിസിനസ്സിൽ വിജയിക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പള വർദ്ധനയും ഉണ്ടായേക്കും. 


Also Read: Astrology: ഈ രാശിക്കാർക്ക് ഇനിയുള്ള 14 ദിവസങ്ങൾ അനുഗ്രഹമാണ്, സാമ്പത്തിക സ്ഥിതി ശക്തമാകും


മകരം: മകരം രാശിക്കാർക്ക് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കുന്നത് ജോലിസ്ഥലത്ത് ശക്തമായ നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞവനായിരിക്കും. ഓരോ ജോലിയും മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഇത് നിങ്ങളെ സഹായിക്കും. മകരം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയ കടബാധ്യതയ്ക്ക് പരിഹാരമാകും. 


കുംഭം: കുംഭം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ശുഭകരമായ നേട്ടങ്ങൾ നൽകും. പുതിയ ജോലി ലഭിക്കും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. മൊത്തത്തിൽ ഈ സമയം വളരെ നല്ലതായിരിക്കും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.