Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!
Solar Eclipse 2022 Time in India: സൂര്യഗ്രഹണ ദിനത്തിൽ ഒന്നല്ല നിരവധി പ്രത്യേക സംയോഗങ്ങൾ സംഭവിക്കുന്നു. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിൽ നടക്കുന്നു എന്ന് മാത്രമല്ല ഈ ദിനം രാഹു-സൂര്യൻ-ശനി-ചന്ദ്രൻ എന്നിവരുടെ അപൂർവ സംയോഗവും നടക്കുന്നു.
Surya Grahan 2022 effect on Zodiac Sign: ഏപ്രിൽ 30 ആയ ഇന്ന് അതായത് ശനിയാഴ്ച അർദ്ധരാത്രിയോടെ നടക്കുന്ന സൂര്യഗ്രഹണം ഒരു കാരണം കൊണ്ടല്ല പല കാരണങ്ങൾ കൊണ്ട് വളരെയധികം സവിശേഷമാണ്. ഈ ഗ്രഹണം ഏകദേശം രാത്രി 12 മണിക്ക് ആരംഭിക്കുകയും മെയ് 1 ന് പുലർച്ചെ 4 വരെ തുടരുകയും ചെയ്യുന്നു. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഭാഗികമായതിനാൽ ഇന്ത്യയിൽ ഈ ഗ്രഹണം ദൃശ്യമാകില്ല. എങ്കിലും അതിന്റെ ഫലം ചില രാശികൾക്ക് ഉണ്ടാകും. ഇതിനു പുറമെ ഗ്രഹണ ദിനത്തിൽ രാഹു, ശനി, സൂര്യൻ, ചന്ദ്രൻ എന്നീ അപൂർവ സംയോഗവും സംഭവിക്കും.
Also Read: Surya Grahan 2022: ശനി അമാവാസിയും സൂര്യഗ്രഹണവും ഈ 3 രാശിക്കാർ ഇക്കാര്യം ചെയ്യരുത്!
സൂര്യഗ്രഹണത്തിൽ അപൂർവ സംയോഗം
ഈ സൂര്യഗ്രഹണം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സംഭവിക്കും. ഇതുകൂടാതെ ഈ ദിവസം വൈശാഖ മാസത്തിലെ അമാവാസിയാണ് അതും ശനിയാഴ്ച വരുന്നതിനാൽ ശനി അമാവാസിയെന്നാണ് ഈ ദിനം അറിയപ്പെടുന്നത്. ഇതുകൂടാതെ ജ്യോതിഷ പ്രകാരം ഈ ഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, രാഹു എന്നിവയുടെ കൂടിച്ചേരൽ ഉണ്ടാകും. ഈ പ്രധാന ഗ്രഹങ്ങളുടെ സംയോഗം മൂലം അശുഭകരമായ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഗ്രഹണം മൂലം ലോകത്ത് യുദ്ധങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്നും പറയുന്നു. പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ അതായത് ചൈന, ജപ്പാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Also Read: ശനി അമാവാസിയും സൂര്യഗ്രഹണവും ഒരേ നാളിൽ, സൂക്ഷിക്കുക!
ഈ രാശിക്കാർ സൂക്ഷിക്കുക
മേടം (Aries): ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിയിൽ സംഭവിക്കുന്നു. ഈ രാശിക്കാരുടെ മനസ്സ് വിഷാദാവസ്ഥയിലായിരിക്കും. അപകട സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം (Taurus): ഈ രാശിക്കാരെ ആവശ്യമില്ലാതെയുള്ള ഭയം അലട്ടും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ്സിലും ദാമ്പത്യ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!
ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം കുറയും. അനാവശ്യമായ ആകുലതകളിൽ അകപ്പെടാം. സുഖമായി ജോലി ചെയ്യുക അല്ലെങ്കിൽ വിവാദങ്ങൾ നേരിടേണ്ടി വന്നേക്കാം. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക.
തുലാം (Libra): ഈ രാശിക്കാർ മടിപിടിച്ചിരിക്കും. അപകടങ്ങൾ സംഭവിക്കാം, ക്ഷമയോടെ ധൈര്യത്തോടെയിരിക്കുക. കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കുക. ഇനി അത് ചെയ്യേണ്ടിവന്നാൽ ശ്രദ്ധാപൂർവ്വം ചെയ്യുക.
Also Read: Viral Video: പെരുമ്പാമ്പിനെ തോളിലേറ്റി നൃത്തം ചെയ്ത് യുവാവ്
മകരം (Capricorn): മകരം രാശിക്കാർക്ക് അവരുടെ ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് കരിയറിൽ റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...