Surya Grahan 2022:  ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഈ ഒക്ടോബര്‍ മാസത്തില്‍  സംഭവിക്കാൻ പോകുന്നു.  അതായത് ഈ വര്‍ഷത്തെ അവസാനത്തെ ഗ്രഹണം ദീപാവലിയുടെ അടുത്ത ദിവസം അതായത്, ഒക്ടോബർ 25നാണ് സംഭവിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സൂര്യഗ്രഹണം ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ദൃശ്യമാകും. അതിനാല്‍,  ചില കാര്യങ്ങൾ അറിഞ്ഞിരിചില ജോലികള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. അതായത്,  സൂര്യഗ്രഹണ സമയത്ത് ചെയ്യുന്ന ചില ജോലികൾ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. 


എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ജ്യോതിഷ പ്രകാരം  ഇത്തവണത്തെ ഗ്രഹണം 3 രാശിക്കാർക്ക് ശുഭകരമാണെന്ന് തെളിയിക്കാൻ പോകുന്നു. അതായത് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ  പ്രകാശിക്കും..!! 


Also Read:  Tuesday Tips: ജീവിതത്തിൽ പ്രതിസന്ധികള്‍ ഏറെയെങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം


Surya Grahan 2022: തിയതി, സമയം, ഗ്രഹണം എവിടൊക്കെ ദൃശ്യമാകും? 


ഒക്‌ടോബർ 25 ന് നടക്കുന്ന സൂര്യഗ്രഹണത്തിന്‍റെ  സവിശേഷത ഇത് രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ദൃശ്യമാകുമെന്നതാണ്. ഈ ഗ്രഹണം ഒക്ടോബർ 25 ന് വൈകുന്നേരം 4:29 ന് ആരംഭിച്ച് 5:42 ന് അവസാനിക്കും. ഇന്ത്യയെ കൂടാതെ, യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ  വടക്കുകിഴക്കൻ ഭാഗം, ഏഷ്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗം, അറ്റ്ലാന്റിക് എന്നിവയിലും ഇത് കാണാം. 


 സൂര്യഗ്രഹണത്തിന് 12 മണിക്കൂർ മുന്‍പും അവസാനിച്ചതിന് ശേഷം 12 മണിക്കൂറും  മത വിശ്വാസമനുസരിച്ച് മംഗളകരമായ ക്രി കാര്യവും ചെയ്യാറില്ല,  ഗ്രഹണ സമയത്ത്,  ഗർഭിണികൾ  പല മുൻകരുതലുകളും എടുക്കണം. കാരണം ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെയും ഇത് ബാധിക്കുന്നു


സൂര്യഗ്രഹണ സമയത്ത്, സൂര്യൻ തുലാം രാശിയിൽ ആയിരിക്കും, ഇതുമൂലം, തുലാം രാശിക്കാർക്ക് ദോഷഫലങ്ങൾ ഉണ്ടാകും. തുലാം രാശിക്കാർക്ക് സൂര്യഗ്രഹണ സമയം അനുകൂലമായിരിക്കില്ല. എന്നിരുന്നാലും, സൂര്യഗ്രഹണം ചില രാശിചിഹ്നങ്ങളിൽ വളരെ നല്ല സ്വാധീനം ചെലുത്താൻ പോകുന്നു. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യഗ്രഹണം ശുഭകരമാകുകയെന്ന് നമുക്ക് നോക്കാം.


മേടം (Aries ) 
ഒക്ടോബർ 25 ന്, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിക്കും, ഈ ഗ്രഹണം മേടം രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കാൻ പോകുന്നു. ഈ രാശിക്കാർക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, അതുപോലെ തന്നെ ധനലാഭത്തിനും സാധ്യതയുണ്ട്.


കർക്കടകം (Cancer)
കർക്കടക രാശിക്കാർ സൂര്യഗ്രഹണം മൂലം തങ്ങളുടെ ജീവിതത്തിൽ മംഗളകരമായ യോഗങ്ങൾ രൂപപ്പെടുന്നതായി അറിയുന്നത് സന്തോഷകരമായിരിക്കും. ഈ രാശിക്കാർക്ക് ധാരാളം സമ്പത്ത് ലഭിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.


കുംഭം (Aquarius)
സൂര്യഗ്രഹണം കുംഭം രാശിക്കാർക്ക് ശുഭകരവും ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യും.  


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee  News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.