Trigrahi Yoga In Capricorn: സൂര്യന്‍, ചൊവ്വ, ബുധന്‍ എന്നിവ കൂടിച്ചേരാൻ പോകുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യവും മെച്ചപ്പെടും. സൂര്യന്‍ മകരത്തില്‍ എത്തിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ചൊവ്വ മകര രാശിയിലേക്ക് എത്തും.  ഇങ്ങനെ സൂര്യനും ചൊവ്വയും ചേര്‍ന്ന് ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും. ശേഷം ഫെബ്രുവരി 7 ന് ബുധനും മകര രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ മൂലം ബുധാദിത്യ രാജയോഗവും രൂപപ്പെടും.  ഇതിനെല്ലാത്തിനും പുറമെ മകര രാശിയിൽ സൂര്യ ബുധ ചൊവ്വ സംഗമം മേടം, ചിങ്ങം തുടങ്ങി 5 രാശിക്കാരുടെ ഭാഗ്യം തെളിയിച്ചു ഇവരെ സമ്പന്നരാക്കും. മകര രാശിയിലെ ത്രിഗ്രഹ യോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന ആ 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shri Ram Fav Zodiacs: ശ്രീരാമന് പ്രിയം ഈ രാശിക്കാരോട് നൽകും പ്രതിസന്ധികളിൽ നിന്നും മോക്ഷം!


 


മേടം (Aries): മകരം രാശിയിലെ ത്രിഗ്രഹങ്ങളുടെ സംയോജനം മേട രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. ഈ സംയോജനത്തിന്റെ ശുഭഫലം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്കായി പുതിയ വിജയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. എതിരാളികളെ പരാജയപ്പെടുത്തും. ഈ സമയം കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങൾ ലഭിക്കും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. പുതിയ വസ്തു വാങ്ങാന്‍ യോഗമുണ്ടാകും.


ചിങ്ങം (Leo): മകരത്തില്‍ രൂപപ്പെടുന്ന ഈ ഗ്രഹങ്ങളുടെ സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍പരമായും ബിസിനസ്സിലും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നൽകും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും, കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ബിസിനസ്സില്‍ നല്ല ലാഭം നേടാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.  ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധവും മെച്ചപ്പെടും. സന്തോഷവും സമാധാനവും നിലനില്‍ക്കും. 


Also Read: Ram Mandir Pran Prathistha: രാം മന്ദിർ പ്രാണപ്രതിഷ്ഠക്കെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ഗന്ധം


തുലാം (Libra): തുലാം രാശിക്കാര്‍ക്ക് മകരത്തില്‍ രൂപംകൊണ്ട ത്രിഗ്രഹയോഗം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ബുധന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് എല്ലാവിധ സന്തോഷങ്ങളും ലഭിക്കും. സമ്പത്ത് നേടാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങളുടെ ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങാനാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടും. വസ്തു വാങ്ങാന്‍ അവസരം. 


ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് മകരം രാശിയിലെ 3 ഗ്രഹങ്ങളുടെ സംയോഗം ഗുണം ചെയ്യും. ഈ ഗ്രഹ സംയോഗം നിങ്ങളെ സമ്പന്നരാക്കും. ജോലിസ്ഥലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. അതെല്ലാം തരണം ചെയ്ത് നിങ്ങള്‍ മുന്നോട്ട് പോകും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.  ഈ സംക്രമത്തിന്റെ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് പണവും ആഭരണങ്ങളും ലഭിക്കും. നിങ്ങള്‍ മാനസികമായി വളരെ ശാന്തരായിരിക്കും. 


Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!


മീനം (Pisces): ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മീന രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും, വരുമാനം വര്‍ദ്ധിക്കും, സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സിലെ ലാഭം വര്‍ദ്ധിക്കും ഈ സമയത്ത് നിക്ഷേപം മികച്ച വരുമാനം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും പ്രണയബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്യും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സമയം മികച്ച ഫലങ്ങള്‍ നിങ്ങൾക്ക് കൈവരിക്കാനാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.