Surya Nakshatra Parivartan: സൂര്യന്റെ നക്ഷത്രമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഗുണദോഷഫലങ്ങള്‍ നൽകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ എല്ലാ മാസവും രാശിമാറ്റം നടത്തുന്നതുപോലെ തന്നെ അതിന്റെതായ  സമയത്ത് നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള ഫലങ്ങള്‍ നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹമോചനത്തിന് ശേഷം എആർ റഹ്മാൻ സൈറ ബാനുവിന് ജീവനാംശം എത്ര നൽകേണ്ടിവരും?


സൂര്യൻ നവംബർ 19 ന് അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ശനിയുടെ നക്ഷത്രമാണ് അനിഴം.  സൂര്യന്റെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വൻ നേട്ടം നൽകും.  ഇവര്‍ക്ക് ഈ സമയം അപ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾ ജീവിതത്തില്‍ വന്നെത്തും. ആ രാശികൾ ഏതൊക്കെ അറിയാം...


ഇടവം (Taurus):  അനിഴം നക്ഷത്രത്തിൽ സൂര്യന്റെ പ്രവേശനം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ സാമ്പത്തികമായ ഉന്നമനവും ഉയര്‍ച്ചയും ഉണ്ടാകും, മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. 


Also Read: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!


വൃശ്ചികം (Scorpio): സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്കും വലിയ മാറ്റങ്ങള്‍ നൽകും. ലഗ്ന ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ  പുതിയ ജോലി, കരിയറില്‍ ഉയര്‍ച്ച, കര്‍മ്മരംഗത്ത് പുരോഗതി, ഉയര്‍ന്ന സാലറി, ജോലിയില്‍ സംതൃപ്തിയും സന്തോഷവും, ധനനേട്ടം,  സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.


കുംഭം (Aquarius):  ഇവർക്ക് സൂര്യന്‍ന്റെ  നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. കരിയറിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും, ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധയ്ക്കും സാധ്യത, ഉന്നതാധികാരികളുടെ പൂര്‍ണ്ണ സഹകരണം ഇക്കാലയളവില്‍ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധി, കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.