Saturn And Sun Conjunction: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകും. ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ശനി ഇതിനകം കുംഭത്തിലുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ശനിയും ചേരുമ്പോൾ പല രാശിക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകും.  രണ്ട് ശത്രു ഗ്രഹങ്ങൾ ഒരേ രാശിയിൽ എത്തുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ പ്രതികൂല ഫലങ്ങൾ കാണപ്പെടും.  അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യൻ കുംഭ രാശിയിൽ; മാർച്ച് 15 വരെ ഈ രാശിക്കാർക്ക് ധനവർഷം! 


കുംഭം (Aquarius): ജ്യോതിഷ പ്രകാരം സൂര്യനും ശനിയും കൂടിച്ചേരുന്നതിനാൽ കുംഭ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ആരംഭിച്ചിരിക്കുകയാണ്. ശനിയുടെയും സൂര്യന്റെയും സംയോജനം കുംഭം രാശിയിലാണ് നടക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവിൽ തൊണ്ട, വായ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇതുകൂടാതെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയും മറ്റും ഉണ്ടായേക്കാം.  ഈ സമയത്ത് പല കാര്യങ്ങളും മോശമായേക്കും. കുംഭ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടുന്നത്. ഇതിലൂടെ ഇണയുടെ ആരോഗ്യം മോശമാകാം. അതേസമയം ചില വിഷയങ്ങളിൽ പങ്കാളിയുമായി അകൽച്ച ഉണ്ടാകാം. 


മകരം (Capricorn): ജ്യോതിഷ പ്രകാരം ഈ സമയം മകരം രാശിക്കാർക്ക് പ്രതികൂല സമയമാണ്.  മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ കൂടിച്ചേരൽ നടക്കുന്നത്.  ഈ സമയത്ത് മകരം രാശിക്കാർ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതോടൊപ്പം മകരം രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്.  അത്തരമൊരു സാഹചര്യത്തിൽ ബിസിനസ്സ് മന്ദഗതിയിലാകും. ഒരു കരാർ അന്തിമമാക്കുന്നത്തിന് മുന്നേ മുടങ്ങിയേക്കാം.  


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


കർക്കടകം (Cancer):  കർക്കടക രാശിക്കാർക്കും ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ദോഷം ചെയ്യും. കർക്കട രാശിയുടെ എട്ടാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ കാലയളവിൽ വീട്ടിലെ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ നിങ്ങൾ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണയും ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.