Planet Transit February 2023: വേദ ജ്യോതിഷത്തിൽ ശനിയെ സൂര്യന്റെ പുത്രൻ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ ഇവർ അച്ഛനും മകനുമാണ്. എങ്കിലും ജ്യോതിഷത്തിൽ ഇവ രണ്ടിനേയും ശത്രു ഗ്രഹങ്ങളായിട്ടാണ് പറയുന്നത്.  ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ബഹുമാനവും വിജയവും ആരോഗ്യവും ഐശ്വര്യവും നൽകുമ്പോൾ ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ചാണ് ഫലം നൽകുന്നത്. ശനി ഒരാളെ പടുകുഴിയിൽ നിന്നും കൊട്ടാരത്തിലേക്കും അതുപോലെ കൊട്ടാരത്തിൽ നിന്നും പടുകുഴിയിലേക്കും കൊണ്ടുവരാറുണ്ട്.  രണ്ട് സ്വാധീനമുള്ള ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നത് വളരെ വലിയ സംഭവമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്.  പുതുവർഷത്തിൽ അതായത് 2023 ൽ ശനിയും സൂര്യനും കുംഭ രാശിയിൽ പ്രവേശിക്കും.  ഇത് 12 രാശിക്കാരിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്നു മുതൽ ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ലഭിക്കും വൻ ധനാഭിവൃദ്ധി!


അത്ഭുതകരമായ കൂടിച്ചേരൽ നടക്കുന്നത് 30 വർഷത്തിനുശേഷം 


ജ്യോതിഷമനുസരിച്ച് ഇത്തരമൊരു അത്ഭുതകരമായ സംഭവം  30 വർഷത്തിന് ശേഷമാണ് നടക്കുന്നത്.  അതായത് ശനിയുടെ രാശിയായ കുംഭത്തിൽ പിതാവും മകനും അതായത് സൂര്യനും ശനിയും ഒന്നിക്കുന്നു. ജനുവരി 17 ന് 30 വർഷത്തിന് ശേഷമാണ് ശനി  സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നത്. അതുപോലെ 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ പ്രവേശിക്കുകയും 2023 മാർച്ച് 14 വരെ ഈ സ്ഥാനത്ത് തുടരുകയും ചെയ്യും. ഇതോടെ ഒരു മാസം കുംഭത്തിൽ ശനിയും സൂര്യനും കൂടിച്ചേരും. ഈ ഒരു മാസം ചില രാശിക്കാർക്ക് വളരെ ശുഭകരവും മറ്റുള്ളവർക്ക് വളരെ പ്രയാസകരവുമായിരിക്കും.


Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


ശനി-സൂര്യൻ കൂടിച്ചേരൽ ഈ രാശിക്കാർക്ക് ഭാഗ്യം നൽകും


ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നത് ഈ 6 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇടവം, മിഥുനം, കന്നി, മകരം, ധനു, കുംഭം എന്നീ രാശിക്കാർക്ക് ശനിദേവൻ വിജയവും സമ്പത്തും സന്തോഷവും നൽകും. ഇതുകൂടാതെ സൂര്യദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഏറെ ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഇവരുടെ വ്യക്തിയിൽ ആകർഷണീയത കാണപ്പെടും. ആത്മവിശ്വാസം വർധിക്കും, ജോലിയിൽ വിജയം ലഭിക്കും. കോടതി കേസുകളുണ്ടെങ്കിൽ അതും തീർപ്പാക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ