Sun Transit 2023: ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ വളരെ പ്രധാന്യമുണ്ട്. ഇന്ന്, ജൂലൈ 16ന് സൂര്യൻ മിഥുനത്തിൽ നിന്ന് കർക്കടക രാശിയിൽ പ്രവേശിക്കുകയാണ്. ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്ന് വിളിക്കുന്നു. സൂര്യഭഗവാന്റെ രാശിമാറ്റം ചില രാശിക്കാർക്ക് സൗഭാ​ഗ്യങ്ങൾ നൽകും. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച്, സൂര്യൻ തന്റെ രാശിയിൽ മാറ്റം വരുത്തിയാൽ ഉടൻ തന്നെ ചില രാശിക്കാർക്ക് ഭാഗ്യം ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യന്റെ മാറ്റം ശുഭകരമാകാൻ പോകുന്നതെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ഈ സമയത്ത്, നിങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബഹുമാനത്തിൽ വർദ്ധനവ് ഉണ്ടാകാം. വാഹനം വാങ്ങാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ഇടപാടിൽ ലാഭം ഉണ്ടാകും.


മിഥുനം: മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. യാത്രകളിൽ നിന്ന് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാം. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ജോലിക്കും ബിസിനസ്സിനും സമയം അനുകൂലമാണ്.


Also Read: Shani Vakri 2023: ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!


കർക്കടകം: ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വരുമാനം വർദ്ധിക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ഇണയോടൊപ്പം സമയം ചെലവഴിക്കും, അതുവഴി ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഒരു അനുഗ്രഹമാണ്. ഈ സമയത്ത് നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യം നന്നായിരിക്കും.


ധനു: ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിയിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി തുടങ്ങാം. വ്യാപാരികൾക്ക് ലാഭമുണ്ടാകും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ധനലാഭം ഉണ്ടാകും, അതുമൂലം സാമ്പത്തിക വശം ശക്തിപ്പെടും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം ശുഭകരമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.