Tamilnadu Temple Land Missing: തമിഴ്നാട്ടിൽ 47000 ഏക്കർ ക്ഷേത്ര ഭൂമി കാണാനില്ല, വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് കോടതി ചോദ്യം ഉന്നയിച്ചത്.
ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ക്ഷേത്രങ്ങളിലെ 47000 ഏക്കർ ഭൂമി കാണാനില്ല. ക്ഷേത്ര രേഖകളിൽ നിന്നാണ് ഇത് അപ്രത്യേക്ഷമായത്. വിഷയത്തിൽ വിശദീകരണം നൽകാൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. ജസ്റ്റിസ് എൻ കിരുബകരൻ, ജസ്റ്റിസ് ടിവി തമിഴ്‌സെൽവി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.
1984-85 ലെ തമിഴ്നാട് സർക്കാരിൻറെ റവന്യൂ രേഖകൾ പടി ഹിന്ദു ക്ഷേത്രങ്ങൾക്ക് 5.25 ലക്ഷം ഏക്കർ സ്ഥലം സ്വന്തമായി ഉണ്ട് . എന്നാൽ 2019-20 -ൽ എത്തിയപ്പോൾ ഇത് 4.78 ലക്ഷം ഏക്കറായി ചുരുങ്ങി. 35 വർഷത്തിനിടയിൽ ക്ഷേത്രങ്ങളുടെ 47,000 ഏക്കർ ഭൂമി കാണാതായെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ALSO READ: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ
എല്ലാ വിവരങ്ങളും അടങ്ങിയ സത്യവാങ്മൂലം ജൂലൈ 5 നകം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട് . പുതിയ സർവ്വെ പ്രകാരം 1980-85 മുതലുള്ള രേഖകൾ,റീ സർവ്വെയിൽ നിന്ന് ഒഴിവാക്കിയവ ഒഴിവാക്കാത്തവ. കയ്യേറ്റമുണ്ടെങ്കിൽ അത് തുടങ്ങിയവ അത്രയും സർക്കാർ നൽകുന്ന സത്യാവാങ്ങ്മൂലത്തിലുണ്ടാവണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...