ശനിയുടെ രാശിയായ മകരത്തിൽ സൂര്യന്റെ പ്രവേശനം എല്ലാ രാശിക്കാരുടെയും ഭാഗ്യത്തെ സാരമായി ബാധിക്കും. ഈ സമയം ചിലർക്ക് നല്ലതാണെങ്കിൽ ചിലർക്ക് മോശമായിരിക്കും. സൂര്യന്റെ ഈ രാശിമാറ്റം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇത് മകരസംക്രാന്തിയായി ആഘോഷിക്കപ്പെടുന്നു. ജനുവരി 14 ന് രാത്രി സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു. ഇനി അടുത്ത ഒരു മാസത്തേക്ക് 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
 
29 വർഷങ്ങൾക്ക് ശേഷമുള്ള സംയോഗം (shani surya yuti after 29 years)


COMMERCIAL BREAK
SCROLL TO CONTINUE READING


29 വർഷങ്ങൾക്ക് ശേഷമാണ് ശനിയും സൂര്യനും സംയോഗിക്കുന്നത്.   അതുകൊണ്ട് തന്നെ ഈ സമയം ജ്യോതിഷത്തിന്റെ കാര്യത്തിൽ കൂടുതൽ പ്രത്യേകതയുണ്ട്. അതിൽ ശനിയുടെ രാശിയായ മകരത്തിൽ ശനി-സൂര്യന്റെ ഈ സംയോജനം സംഭവിച്ചു.


ചിങ്ങം (Leo) 



ചിങ്ങം രാശിക്കാർക്ക് ഈ മകര സംക്രാന്തി ഭാഗ്യം കൊണ്ടുവരാൻ പോകുന്നു. സൂര്യഭഗവാന്റെ അനുഗ്രഹത്താൽ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ധനലാഭമുണ്ടാകും.


ധനു (Sagittarius)



ധനു രാശിക്കാർക്ക് കുറച്ചു നാളുകളായി നിലനിന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. നല്ല ഫലങ്ങൾ വന്നു തുടങ്ങും. ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതിയിലെ പുരോഗതി വ്യക്തമായി ദൃശ്യമാകും. പ്രമോഷൻ-ബഹുമാനം ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്.


മകരം (Capricorn)



മകരം രാശിക്കാർക്കും ഈ സമയം ഭാഗ്യം വർധിക്കാൻ പോകുന്നു. എല്ലാ മേഖലയിലും നേട്ടമുണ്ടാകും. ധനം, സ്ഥാനമാനങ്ങൾ, എല്ലാം ലഭ്യമാകും. പുതിയ ജോലി വാഗ്ദാനങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും. വരുമാനം വർദ്ധിക്കും.


മീനം (Pisces)



മകരത്തിലെ സൂര്യൻ മീനരാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. അടുത്ത ഒരു മാസം സമ്പത്ത്, ബഹുമാനം മുതലായവയുടെ കാര്യത്തിൽ മികച്ചതായിരിക്കും. സ്വത്ത് ലാഭകരമാകും. തൊഴിൽ-ബിസിനസ്സുകളിൽ വർധിച്ച വിജയം ഉണ്ടാകും. വീട്ടിലും സന്തോഷം ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.