Budh Gochar 2022: ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം!
Budh Gochar 2022: ബുധൻ നാളെ അതായത് ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിരാശിയിൽ പ്രവേശിക്കും. ഈ സമയം ബുധൻ വ്യാഴത്തിനൊപ്പം സമസപ്തകയോഗവും രൂപീകരിക്കും. ഇത് ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Budh Rashi Parivartan: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. ആഗസ്റ്റ് 21 ന് ബുധൻ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഈ സമയം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ നിൽക്കുകയും 2023 ഏപ്രിൽ വരെ ഇവിടെ തുടരുകയും ചെയ്യും. കന്നിരാശിയിൽ ബുധന്റെ പ്രവേശനവും മീനരാശിയിൽ വ്യാഴത്തിന്റെ സാന്നിധ്യവും സമസപ്തകയോഗം ഉണ്ടാക്കും. ഇത് എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ബുധൻ-ഗുരുവിന്റെ ഈ സമസപ്തകയോഗം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്ക് നോക്കാം.
Also Read: ഈ രാശിയിലെ പെൺകുട്ടികൾക്ക് കോപം നിയന്ത്രിക്കാൻ കഴിയില്ല!
മിഥുനം (Gemini): ബുധൻ-ഗുരുവിന്റെ സ്ഥിതിയിൽ നിന്നും ഉണ്ടാകുന്ന സമസപ്തകയോഗം മിഥുനരാശിക്കാർക്ക് ഗുണം ചെയ്യും. ഇത് ഇവർക്ക് കുടുംബത്തിലും തൊഴിൽ ജീവിതത്തിലും നേട്ടമുണ്ടാകും. ബന്ധങ്ങൾ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. നേട്ടം കൈവരിക്കാൻ കഴിയും.
കർക്കടകം (Cancer): ബുധന്റെ സംക്രമം കർക്കടക രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാരുടെ ജോലി എളുപ്പം നടക്കും. മധുരമായി സംസാരിക്കുന്നത് ഗുണം ചെയ്യും. പത്രപ്രവർത്തനം, എഴുത്ത്, കൗൺസിലിംഗ്, അഭിനയം, സംവിധാനം അല്ലെങ്കിൽ ആങ്കറിംഗ് തുടങ്ങിയ ആശയവിനിമയ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ യോഗം ധാരാളം പ്രയോജനങ്ങൾ നൽകും. ഏതെങ്കിലും നേട്ടവും നിങ്ങളുടെ പേരിൽ ആകാം.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധന്റെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. സ്വന്തം കാര്യം വ്യക്തമായി പറയുന്നതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. മൊത്തത്തിൽ എല്ലാ ഭാഗത്തുനിന്നും പ്രയോജനമുണ്ടാകും.
Also Read: നടുറോഡിൽ നൃത്തം ചെയ്ത് തമിഴ് ടിവി അവതാരക പ്രിയങ്ക ദേശ്പാണ്ഡെ, വീഡിയോ വൈറൽ
കന്നി (Virgo): ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന സമസപ്തകയോഗം കന്നിരാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരാകും. ഡാറ്റ ശാസ്ത്രജ്ഞർ, ഇറക്കുമതി-കയറ്റുമതി, ബ്രോക്കറേജ്, ബാങ്കിംഗ്, മരുന്ന്, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...