നമുക്ക് ചുറ്റും പലതരത്തിലുള്ള മനുഷ്യരുണ്ടാകും.  ഇവരിൽ ചിലർ നമ്മോട് വളരെ അടുപ്പമുള്ളവരാണ് എന്നാൽ ചിലർക്കോ ഔപചാരികമായ ബന്ധം മാത്രമായിരിക്കും. അതുപോലെ ചില സുഹൃത്തുക്കളും, ശത്രുക്കളും ഉണ്ടാകാം.  എന്നാൽ ചിലരുണ്ട് പറയുന്നത് സുഹൃത്തുക്കളാണെന്നാണ് പക്ഷെ പെരുമാറ്റം ശത്രുക്കളെപ്പോലെയായിരിക്കും.  അതായത് ഇത്തരക്കാർ പിന്നിൽ നിന്ന് നമുക്ക് ദോഷമുണ്ടാക്കുന്നു.  ജ്യോതിഷത്തിൽ മിത്രങ്ങളുടെ രൂപത്തിൽ ശത്രുക്കളെപ്പോലെയുള്ള ഇത്തരം ചില രാശികളെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope February 11, 2022: ഇന്ന് മകരം രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, മീനം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം


ഇവരിൽ നിന്നും അകന്നു നിൽക്കുക


മേടം (Aries) 


മേടം രാശിക്കാർ നിങ്ങളുടെ ഏറ്റവും വിശ്വസ്തനും അഭ്യുദയകാംക്ഷിയുമായ സുഹൃത്താണെന്ന് സ്വയം പറയുമെങ്കിലും നിങ്ങളെ ചതിക്കുന്ന കാര്യത്തിൽ അവർ മുൻപിൽ തന്നെയായിരിക്കും.  ഇവർ എപ്പോൾ വേണമെങ്കിലും നിങ്ങളെ ഉപദ്രവിക്കാം.


മിഥുനം (Gemini) 


മിഥുന രാശിക്കാർ ശത്രുവിന്റെയും മിത്രത്തിന്റെയും വേഷങ്ങൾ ഒരേസമയം നിർവഹിക്കുന്നതിൽ സമർത്ഥരാണ്. അവർ നിങ്ങളുടെ മുന്നിൽ നല്ലവരായിരിക്കും എന്നാൽ മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ കുറ്റം പറയാൻ ഒട്ടും മടിക്കില്ല.  


Also Read: Mangal Gochar 2022: ചൊവ്വയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ ശുഭം, തൊഴിലിൽ വൻ പുരോഗതി


വൃശ്ചികം (Scorpio)


വൃശ്ചിക രാശിക്കാർ വളരെ നീചന്മാരാണ്. സ്വന്തം നേട്ടത്തിന് വേണ്ടി ആരേയും ഉപദ്രവിക്കാൻ ഇവർ മടിക്കില്ല. ഇതിനെക്കുറിച്ച് നിങ്ങൾ ഒരിക്കലും അറിയില്ല എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. പക്ഷെ അവർ വിചാരിച്ച കാര്യം പൂർത്തിയായാൽ പിന്നെ നിങ്ങളിൽ നിന്നും അകന്നുപോകും.


തുലാം(Libra)


തുലാം രാശിക്കാർ അവസരവാദികളാണ്. ഇവർ സ്വയം മുന്നേറാനുള്ള ഒരു അവസരവും കളയില്ല. അതിനി സ്വന്തം സുഹൃത്തിൽ നിന്നും തട്ടിയെടുക്കേണ്ടി വന്നാലും ശരി സ്വയം മുന്നേറും.


Also Read: Surya Rashi Parivartan: ഈ 4 രാശിക്കാരുടെ വിധി 3 ദിവസത്തിന് ശേഷം തെളിയും


മീനം (Pisces)


മീനം രാശിക്കാർ നിങ്ങളുടെ വളരെ നല്ല സുഹൃത്തായി നിങ്ങൾക്ക് ന്നുമെങ്കിലും നിങ്ങൾ സൂക്ഷിക്കണം കാരണം അവസരം കിട്ടുമ്പോൾ അവർ നിങ്ങളെ ചതിക്കും. ഇത് മാത്രമല്ല നിങ്ങളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞാൽ അവർ അടുത്ത ആളിനെ തേടി പോകും.  എന്തിനും കള്ളം പറഞ്ഞു രക്ഷപ്പെടുക ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)