Most Romantic Zodiac Signs: രാശികളിൽ കൂടുതൽ റൊമാന്റിക് ഇവരാണ്; പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും!
Most Romantic Zodiac Signs: ജ്യോതിഷമനുസരിച്ച് ചില രാശിക്കാർ പ്രണയത്തിൽ വളരെയധികം റൊമാൻ്റിക് ആയിരിക്കും. മാത്രമല്ല ഇത്തരക്കാർ പ്രണയത്തിൽ സത്യസന്ധരും ആയിരിക്കും
Most Romantic Zodiac Signs: സ്നേഹിക്കാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ വിരളമായിരിക്കും. സ്നേഹം ഒരു മനോഹരമായ വികാരമാണ് എന്നുതന്നെ പറയാം. സ്നേഹിക്കുന്നതിലൂടെ രണ്ടുപേർക്ക് കൂടുതൽ അടുക്കുന്നതിനും പരസ്പരം ബഹുമാനം നൽകുന്നതിനും കഴിയും. സ്നേഹിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത് തൻ്റെ പങ്കാളി തന്നെ കൂടുതൽ സ്നേഹിക്കണം തന്നെ പരിപാലിക്കണം എന്നൊക്കെയായിരിക്കും.
Also Read: 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ ഉദയം; ഈ രാശിക്കാരുടെ നല്ലകാലം തെളിയും
ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പറയുന്നതെങ്കിലും ഇതിൽ ചിലത് പ്രണയ രാശികളാണ്. ഇവർ ശരിക്കും പ്രണയത്തിൽ ആത്മാർത്ഥതയുള്ളവരാണ്. ഈ 12 രാശികളിൽ ഏതൊക്കെ രാശികളാണ് കൂടുതൽ റൊമാന്റിക് എന്ന് നമുക്ക് നോക്കാം...
മേടം (Aries): ജ്യോതിഷമനുസരിച്ച് മേട രാശിക്കാർ കൂടുതൽ റൊമാൻ്റിക് ആണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ച് മേട രാശിക്കാർ പ്രണയത്തിൽ കൂടുതൽ ആത്മാർത്ഥത ഉള്ളവരാണ്. ഇത്തരക്കാർ തങ്ങളുടെ പങ്കാളികളുമായി തുറന്ന ജീവിതം ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഇവർ കുറച്ച് പ്രാക്റ്റിക്കലാണ് എന്നുവേണമെങ്കിലും പറയാം. ഇവർ വികാര ജീവികളാണെന്നു വേണമെങ്കിലും പറയാം. എങ്കിലും ഇവർ പെട്ടെന്നൊന്നും ആരുടെ വാക്കുകളിലും വീഴില്ല. എങ്കിലും ഇവർ അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാറുണ്ട്.
Also Read: ശനിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും വൻ പുരോഗതി, ശനിയുടെ കൃപയാൽ അപാര ധനനേട്ടവും!
കന്നി (Virgo): റൊമാൻ്റിക് രാശികളിൽ കന്നി രാശിക്കാർ രണ്ടാം സ്ഥാനത്താണ്. ജ്യോതിഷികളുടെ അഭിപ്രായത്തിൽ കന്നി രാശിക്കാർ തങ്ങളുടെ പങ്കാളികളുമായി സത്യസന്ധതയോടെ ജീവിക്കുമെന്നാണ്. ഇക്കൂട്ടർ തങ്ങളുടെ പങ്കാളിയെ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും നോക്കും. കന്നി രാശിക്കാർ തങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന വരാണ്.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ വളരെ സത്യസന്ധരും സ്നേഹത്തിൽ വിശ്വസ്തരുമായിരിക്കും. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് അവരുടെ പങ്കാളിയോട് വളരെയധികം സ്നേഹമുണ്ടായിരിക്കും. ഇവരുടെ മനസിൽ ഒരു രീതിയിലുമുള്ള കള്ളത്തരമോ കാപട്യമോയില്ല. വൃശ്ചിക രാശിക്കാർ ബന്ധങ്ങൾ നിലനിർത്തുന്നതിൽ വളരെയധികം മിടുക്കരാണ്. അതുകൊണ്ടു തന്നെ ഇവർ പങ്കാളിയുമായി സന്തോഷത്തോടെ കഴിയും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.