Budh Gochar: 3 ദിവസത്തിന് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
Budh Gochar: ഫെബ്രുവരി 4 മുതൽ ബുധ സംക്രമം നടക്കും. ബുധന്റെ മകര രാശിയിലൂടെയുള്ള സഞ്ചാരം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്.
Budh Gochar: ഫെബ്രുവരിയിൽ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾക്ക് സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധൻ ഫെബ്രുവരി 4 മുതൽ നേർദിശയിൽ നീങ്ങാൻ തുടങ്ങും. ജനുവരി 15 മുതൽ ബുധൻ മകരത്തിൽ വിപരീത ദിശയിൽ ചലിക്കുകയായിരുന്നു.
Also Read: Mercury Planet: ഈ 2 രാശിക്കാർക്ക് ലഭിക്കും ബുധന്റെ പ്രത്യേക കൃപ!
ബുദ്ധി, ആശയവിനിമയം, ബിസിനസ്സ്, പണം എന്നിവയുടെ കാരണക്കാരനായ ഗ്രഹമാണ് ബുധൻ. ബുധന്റെ മാറിയ ചലനത്തിന്റെ സ്വാധീനം ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളിലും ഉണ്ടാകും. എന്നാൽ ഈ 5 രാശിക്കാർക്ക് ബുധന്റെ നേർദിശയിലുള്ള സഞ്ചാരം വലിയ നേട്ടങ്ങൾ നൽകും. അടുത്ത മാർച്ച് 6 വരെ ബുധൻ ഈ സ്ഥാനത്ത് തുടരുകയും അതിനുശേഷം മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കുകയും ചെയ്യും.
ഈ രാശിക്കാരുടെ ഭാഗ്യം ശോഭിക്കും
ഫെബ്രുവരി 4 മുതലുള്ള ബുധന്റെ സംക്രമം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്. മാർച്ച് 6 വരെ ഈ രാശിക്കാർക്ക് ബുധൻ മഹത്തായ നേട്ടങ്ങൾ നൽകും.
മേടം (Aries) - മേടം രാശിക്കാർക്ക് ബുധന്റെ സംക്രമം ഏറെ ഗുണം ചെയ്യും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. ധനലാഭമുണ്ടാകും. പല പ്രതിസന്ധികളും തരണം ചെയ്യും.
Also Read: കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!
ഇടവം (Taurus) - ബുധന്റെ സംക്രമം ഇടവം രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും. സംസാരം കൊണ്ടുള്ള തൊഴിലിൽ നേട്ടങ്ങൾ നൽകും. യാത്രകൾ ഉണ്ടാകാം.
ധനു (Sagittarius) - ധനു രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കും. സംസാരം നല്ലതാണെങ്കിൽ പല കാര്യങ്ങളും നടക്കും. നല്ല വ്യവഹാരം ബിസിനസ്സിൽ ലാഭം നൽകും. ധനലാഭമുണ്ടാകും.
മകരം (Capricorn) - ബുധന്റെ ഈ രാശിമാറ്റം മകര രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പുരോഗതി ഉണ്ടാകും. അതോടൊപ്പം വരുമാനവും വർദ്ധിക്കും.
മീനം (Pisces) - മീനം രാശിക്കാർക്ക് ബുധന്റെ നേരിട്ടുള്ള സഞ്ചാരം തൊഴിൽരംഗത്ത് നേട്ടങ്ങൾ നൽകും. സ്ഥാനമാനങ്ങൾ വർദ്ധിക്കും, സ്ഥാനക്കയറ്റവും ലഭിക്കും. വരുമാനം വർധിച്ചേക്കാം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ഒരു യാത്ര പോകാനല്ല സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...